ഹഖിൻ പാതയിലെ... സ്നേഹ പൂവതിലെ... (lyrics) Hakin pathayile sneha pooovithile

*al_madheena_*

Hakkin Paadayile
 (ഹഖിൻ പാതയിലെ)  

ഹഖിൻ പാതയിലെ... സ്നേഹ പൂവതിലെ... 
വാഴും ത്വാഹാ.... 
ബദർ തോൽക്കുന്ന വദനത്തിൽ റാഹാ (2) 
ഹഖിൻ പാതയിലെ...


മികവുറ്റ മദ്ഹ് പെരുത്ത 
പൊലിവുറ്റ പുകള് മികച്ച 
മണി മുത്ത് റസൂലാറ്റൽ 
ഹബീബുല്ലാഹി ജഗത്തിൻ 
പുകളൂറും അധിപതി ഹഖിൻ അറിവു പരത്തി ജഗമഖിലത്തിൽ 
പരിശൊത്തൊരു പരിമളമുറ്റ (റസൂലുല്ലാഹി)... (2)


ഒരു വട്ടം പുണ്യ മദീന കാണുവാൻ 
ഒരിക്കല പതിയതിലൊന്ന് ചൊല്ലുവാൻ (2)


അരുമ പൂമ്പല്ലഴകിൽ കാട്ടിയ മന്ദസ്‌മിതമല്ലേ 
ആരിലും കൗതുകമൂറിടും പാൽച്ചിരി അൽ അമീനരിമുല്ലേ (2)
ഹഖ് നിറച്ച മദീനത്തെ വെള്ളി നുജൂമല്ലേ 
ചുണ്ടിതാ പുഞ്ചിരി മൊഞ്ചുള്ള തങ്കനിലാവല്ലേ(2)
അരുമ പൂമ്പല്ലഴകിൽ കാട്ടിയ മന്ദസ്‌മിതമല്ലേ 
ആരിലും കൗതുകമൂറിടും പാൽച്ചിരി അൽ അമീനരിമുല്ലേ... 


അവരൽഅമീനെന്നു വിളിച്ചു വളർത്തിയ ചെമ്പക മലരിതളാ
അംലാക്കുകൾ കഴുകിയ ഹൃദയം തുമ്പസുമത്തേനിൻ പുകളാ (2)
പൊലിവായ് പൊരുളായ്‌ തിരു തിങ്കൾ നൂറുല്ലാഹ് 


സ്വരമായ് സുര സുന്ദര സുവന സുമങ്ങളിലെന്നും സൗരഭമായ് 
സമമായ് സുര സാഗര സരണി സുഗങ്ങളിലെന്നും സാന്ത്വനമായ് (2)
സ്വർഗ്ഗമിലോ മധുര സുഗന്ധം സവിധമിലോ സുഖം..(2)
അഹമദ് നബിയവർ അറിവിന്റെ നിറ മലർ അഴകോടെ തെളിയുന്ന മുഖം (2)


താമര തോൽക്കുന്ന നൈർമല്യ പൂവിന്റെ 
അപധാനം പാടാമോ പൂങ്കുയിലേ (2)
താരക കൂട്ടങ്ങൾ ആയിരമൊന്നിച്ച
പോലെന്ത് ചന്തം ഈ ത്വാഹ ചേലെ (2)
താമര തോൽക്കുന്ന നൈർമല്യ പൂവിന്റെ 
അപധാനം പാടാമോ പൂങ്കുയിലേ...

മഹമൂദ് നബി മായാ നാമം മദീനയിൽ വാഴും സ്നേഹ സുമം 
ആ ത്വയ്‌ബ പതി അജബിൻ സന്നിധി.. 
ഫിദാക ലക ഉമ്മി വ അബി.. (2)