ദേശങ്ങൾ തേടി അലഞ്ഞവരുണ്ടവർ (Lyrics) Deshangal thedi Alanjavr undavr

രചന:ത്വാഹാ തങ്ങൾ പൂക്കോട്ടൂർ
ദേശങ്ങൾ തേടി അലഞ്ഞവരുണ്ടവർ പുണ്യ സ്വഹാബാ
നേരിൻ തെളി ദീപം തെളിയിച്ചവരിൽ ചൊരിയുന്നു സലാമാ

സൂര്യനുദിക്കാ ദിക്കുകൾ തേടിയവർ
ഹബീബിന്റെ സത്യമതത്തിൻ വാഹകരാം പൊലിവർ -2
                                        (ദേശങ്ങൾ..)
ഈന്തപ്പനയോല ചോടെ ഹബീബരെ ഓരത്തവരിരുന്നു
ജീവിതം ആ നബിയോരിലും നൽകി കരം പിടിച്ചേ നടന്നൂ-2

ചുടുമണലിൽ വിലപിച്ചു ഹബീബരെ സവിധമിൽ അവരണയും
അകമുണരും അനുഭൂതിന്നുകർന്ന് റസൂലരെ അവരറിയും-2

സത്യ വിളക്ക് മരത്തണലോരം സുഫ്ഫയൊരുക്കിയ വെൺമുകില്
സൽമൊഴി മുത്തുകൾ കോർത്ത ഹദീസുകൾ നെഞ്ചിലേഴുതിയരാ സ്വഹബ് -2

അനുപമ താര സമാനർ സാത്വികര്
                                                         (ദേശങ്ങൾ)
ഏറിയ നന്മകൾ ഏറ്റിയ ഖൽബിലും കേറിയൊരമ്പുകളേ
ദേഹീ അലിഞ്ഞോരീ ദേഹം വെടിഞ്ഞിവർ ധീര ശഹീദുകളേ-2

ബദ്‌റുഹ്ദിൻ ശരമാരിയിലവരെഴുതിയ ശുഭ കഥകളിലെ
ബദനുരുകി തണലേകി ഹബീബിനെ കവചമിടുന്നവരെ -2

നാഴിക താണ്ടി നാഥനു വേണ്ടിയവർ നിറവേറ്റിയ നന്മകളെ
നൈതിക ഭൂമി നമ്മളിലേകി നടന്നു മറഞ്ഞവരുണ്ടവര്
അതിശയരാം സ്വഹാബാക്കൾ സാത്വികര്
                                       (ദേശങ്ങൾ)
                                       (സൂര്യനുദിക്കാൻ)-2
                                        (ദേശങ്ങൾ)