എന്നെ വിളിക്കാതതെന്തെ (lyrics) Yene vilikathathenthe

🌹 *എന്നെ വിളിക്കാത്തതെന്തെ* 🌹

എന്നെ വിളിക്കാത്തതെന്തെ എന്റെ ഹബീബേ...
നിത്യ പ്രഭാവേ ....
എന്നും കൊതിച്ചങ്ങു ചാരത്തെത്തിടുവാനേ ...
സത്യ നസ്വീബേ... (2)
കൈപിടിക്കുമോ ....
കൺ തുടക്കുമോ.....
സ്ര്‌ഷ്ടരെന്നിൽ ലേശം നേശം പാനം ചെയ്യുമോ.... (2)
(എന്നെ വിളിക്കാത്തതെന്തെ)
പുണ്യരേ ശരീരം പുണർന്നുള്ള മദീനാ....
കണ്ണിലണയാതെ ഞാനി ഭൂവിലെന്തിനാ ....(2)
ചിത്തമിലൊത്തിരി മോഹമാണാ ശുഭ റൗളയിലെത്തീടാൻ ...
പച്ചവിരിച്ചുള്ള ഖുബ്ബ തൻ ചാരത്തെൻ ആശകളോതീടാൻ ...
(എന്നെ വിളിക്കാതതെന്തെ)
ത്വാഹാ .... ത്വാഹാ ....
അറിവിന്റെയുറവാണെൻ ത്വാഹാ ....
സ്നേഹാ..... സ്നേഹ പൂവാ ....
അജബിന്റെയൊളിവാണെൻ ജീവാ ....
കാലങ്ങായി ഞാൻ തിരുദൂതരെ അങ്ങിൻ അപദാനം വാഴ്ത്തുന്നു യാ റസൂലേ.... (2)
ദിശയേതെന്നറിയാത്ത പാപി ഞാനാണേ ... (2)
ശരവേഗം റൗളാ ശരീഫെത്താനാണേ .... (2)
ത്വാഹാ ...ത്വാഹാ ....
( അറിവിന്റെ യുറവാണെൻ )
മാനത്ത് മിന്നുന്ന താരങ്ങളാണേലും ..
ളുൽമിന്റെ മറനീക്കും ഒളി ചന്ദ്രനാണേലും ... (2)
ആയിരം പൂർണ ശംസിൻ
പ്രഭയാണേലും .... (2)
ആകുമോ ചന്ദ്രാർതശോഭയും തോൽകുന്ന
തിരു നൂറിൻ വജ്ഹിന്റെ കണമായി മാറാൻ ....
സൈനൽ മിലാഹി യാ ദാഇൽ ഫലാഹി യാ
ഖൈറൽ ബഷർ ത്വാഹാ യാ സയ്യിദീ .... (2)
ത്വാഹാ ....ത്വാഹാ .....
(അറിവിന്റെ യുറവാണെൻ )
റൂഹെന്നിൽ പിരിയുന്ന
നിമിഷം ....
അരികിൽ വരാമോ 
ഹബീബേ.....
മൗത്തെന്നിൽ അണയുന്ന നേരം ....
 മുത്തം തരാമോ നിലാവേ .... (2)
അടയും അന്നെന്റെ കൺകൾ ...
തളരും എന്റെ കൈകൾ ...
ഇടറും എന്റെ മൊഴികൾ ....
തേൻ മലരേ .... അരികിൽ
അങ്ങൊന്നു വന്നാൽ
അലിവാൽ മൊഞ്ച് തന്നാൽ
ആ ദിനമെന്നിൽ കൂട്ടാമോ
യാ റസൂലേ .... യാ ഹബീബേ....
(റൂഹെന്നിൽ പിരിയുന്ന )
അവസാന ശ്വാസം ഞാനെടുക്കുബോൾ
കസ്തൂരി ഗന്ധം നിറച്ചിടു മോ....
ആരും കേൾക്കാൻ കൊതിക്കും വചനം
എന്നുടെ കാതിൽ
ചൊല്ലീടുമോ .... (2)
അങ്ങല്ലാതാരാണ് .... എന്നിൽ തണലായ് ആരാണ് .... (2)
(റൂഹെന്നിൽ പിരിയുന്ന )
ഇരുളാർന്ന ഖബറിൽ
ഞാനണയുമ്പോൾ
തിരുവെട്ടം എന്നിൽ
നൽകിടാമോ.....
ഇടുങ്ങും ഖബറിന്റെ ചോടെ ഞാൻ ചേരുംപോൾ
തിരു നോട്ടം എന്നിൽ തന്നിടാമോ ..... (2)
അങ്ങല്ലാതാരാണ് ...
എന്നിൽ തണലായ് ആരാണ് .... (2)
(റൂഹെന്നിൽ പിരിയുന്ന) (2)
/ *മദീനയുടെ👑വാനമ്പാടി*