കാഫ് മല കണ്ട (lyrics) Kaff mala kanda pookatee
🌹 *കാഫ് മല കണ്ട പൂങ്കാറ്റേ* 🌹
കാഫ് മല കണ്ട പൂങ്കാറ്റേ
കാണിക്ക നീ കൊണ്ട് വന്നാട്ടേ
കാരയ്ക്ക കായ്ക്കുന്ന നാടിന്റെ
മധുവൂറും കിസ്സ പറഞ്ഞാട്ടേ
കാഫ് മല കണ്ട പൂങ്കാറ്റേ
കാണിക്ക നീ കൊണ്ട് വന്നാട്ടേ
കാരയ്ക്ക കായ്ക്കുന്ന നാടിന്റെ
മധുവൂറും കിസ്സ പറഞ്ഞാട്ടേ (2)
ആമിനക്കോമന പൊൻമകനായ്
ആരംഭ പൈതൽ പിറന്നിരുന്നു
ആരംഭ പൈതൽ പിറന്ന നേരം
ആനന്ദം പൂത്തു വിടർന്നിരുന്നു
ഇഖ്‌റഹ് ബിസ്മി നീ കേട്ടിരുന്നോ
ഹിറയെന്ന മാളം നീ കണ്ടിരുന്നോ
അലതല്ലും ആവേശ തേൻകടലിൽ
നബിയുള്ളയോടൊത്തു കഴിഞ്ഞിരുന്നോ
(കാഫ് മല കണ്ട പൂങ്കാറ്റേ - 2)
ബദറും ഹുനൈമിയും ചോര കൊണ്ട്
കഥയെഴുതുന്നതു കണ്ടിരുന്നോ
മക്കത്തെ പള്ളി മിനാരത്തിലെ
കിളി കാറ്റിനോട് പറഞ്ഞിരുന്നോ
ഉഹ്ദിന്റെ ഗൗരവം ഇന്നുമുണ്ടോ
അഹദിന്റെ കൽപന അന്ന് കണ്ടോ
വീരരിൽ വീരരായുള്ള ഹംസ
വീണു പിടഞ്ഞതിന്നോർമ്മയുണ്ടോ
(കാഫ് മല കണ്ട പൂങ്കാറ്റേ- 2 )
(ഉഹദിൻ്റെ - 2)
കാഫ് മല കണ്ട പൂങ്കാറ്റേ- 2 )
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment