അലിയാർ മനം നൊന്ത് കരച്ചിലായി (lyrics) Aliyar Manam Nondh Karachilay

🌹 *അലിയാർ മനം നൊന്ത് കരച്ചിലായി* 🌹

അലിയാർ മനം നൊന്ത് കരച്ചിലായി .......
അരുമക്കനി ഫാത്തിമ പിരിയലായി..... (2)
മൗത്തിൻ അബ് വാബ് തുറന്നു പോയി....
മനസിൽ കുളിരോർമകൾ ബാക്കിയായി...... (2)
                                  (അലിയാർ)

മുത്തു റസൂലിന്റെ തിരിമുമ്പാകെ....
 നാണം പെരുത്തേറെ അണഞ്ഞ നേരം......
തരണം ഫാതിമാനെ ഇണയായെന്നിൽ .......
തണിയായ് തുണയായി സഖിയായി പാരിൽ......

ഒടുവിൽ കാനോത്ത് കഴിഞ്ഞു ചൊങ്കിൽ....
ഓമൽ ഹാസൻഹുസൈനാരെ
മാതാവായ്......2
                               (അലിയാർ)

സഹനക്കടലായ ഫാതിമത്‌ത്....
സ്വർഗനാരികൾക്ക് സയ്യിദത്ത് ......
പുണ്യ റസൂലിന്റെ ബിള്അത്തോര് ....
പുണ്യ പകലോനിൽ അണഞ്ഞു നേര് ......

നാളെ ഉടയോന്റെ തിരുജന്നാതിൽ .....
കാണാൻ പ്രിയ ബിബി മഅസ്സലാമാ....... 2
                          (അലിയാർ. 2)
                         ( മൗത്തിൻ. 2)
/ *✍🏽മദീനയുടെ👑വാനമ്പാടി*