ഹറമിലെ കുളിർക്കാറ്റ് (lyrics) Haramile Kulir kaat
🌹 *ഹറമിലെ കുളിർക്കാറ്റ്* 🌹
*_✍🏽രചന :മർഹൂം പി ടി അബ്ദുറഹ്മാൻ_*
https://youtu.be/0SdY5vE8s5s
ഹറമിന്റെ വശത്ത് നിന്നടിക്കുന്ന കുളിർക്കാറ്റേ
ഹഖിന്റെ വഴികാട്ടാൻ തുണ വന്നാട്ടേ....
ഒരുപാട് സമാനിന്റെ മരുക്കപ്പലതിലൂടെ
കണ്ണിരിൻ ചുമടേറ്റ് നടന്നു പോയേ....
( ഹറമിന്റെ വശത്ത് )
പെട്ടകങ്ങളും പേറി സ്തുതി ഹംദിൻ വഴി താണ്ടി
ഒട്ടേറെ കാഫിലകൾ കടന്നുപോയേ....
മരുഭൂമി ഒരു വേനൽ നരക തീ ജ്വലിപ്പിച്ച
വഴിവിൽ ഞാൻ മൗത്തും
കാത്തിട്ടിരിപ്പോനായേ ....
(ഹറമിന്റെ വശത്ത് )
കദനത്തിൻ ചുടലയിൽ കനികായ്ക്കാതുണങ്ങിയ
കാരക്ക മരമായിട്ടിരിക്കുന്നോനാ....
ദുനിയാവിൽ മരക്കൊമ്പത്തബാബീലക്കിളി പോലെ
ദുഖത്തിൻ ചിറകിൽ ഞാൻ പറക്കുന്നോനാ.....
( ഹറമിന്റെ വശത്ത് )
ശംസിന്റെ നാട്ടിൽ നിന്നും മലക്കുകൾ ഇറങ്ങട്ടെ
സംസമിൽ ഒരു തുള്ളി എനിക്കേകട്ടേ....
ഖമറിന്റെ നാട്ടിൽ നിന്നും ഹൂറില്ലീങ്ങൾ ഇറങ്ങട്ടെ
ഖൽബിന്റെ തമസ്സിൻമേൽ
തിരിവെക്കട്ടേ....
( ഹറമിന്റെ വശത്ത് ) (2)
/ *✍🏽മദീനയുടെ👑 വാനമ്പാടി*
https://youtu.be/0SdY5vE8s5s
Post a Comment