നബിയോരെ (സ) കണ്ടില്ല (lyrics) Nabiyore kandila
നബിയോരെ കണ്ടില്ല മധുമൊഴി കേട്ടില്ല ചാരത്തൊന്നണഞ്ഞില്ല തിങ്കളെ കനവിൽ ഞാൻ കണ്ടില്ല എന്നിലെ ആശ പൂവണഞ്ഞില്ല.. (2)
തിങ്കൾ ഹബീബെ എന്നണയും ഞാൻ ത്വയ്ബതൻ ചാരെ എന്ന് ചേരും ഞാൻ
(നബിയോരെ)
പാറി നടക്കും രാപ്പാടിയിൽ ദൂതൊന്നരികിൽ ചൊല്ലാമോ പാവനമായ എൻ ആശയതൊന്നു തിങ്കൾ ചാരെ പറയാമോ (2)
ഒരുപാടേറെ സ്നേഹിച്ചു ഞാൻ എൻ്റെ ഹബീബെ അതിനാലെൻ മനസ്സിൽ തീയായ് നിറയും നസ്വീബേ (2)
ഖൽബിൻ നോവകറ്റിടൂ എൻ്റെ ചാരെയണയ്ത്തിടു (2)
(നബിയോരെ)
എൻ്റെ വിലാപത്തിൻ്റെ കഥകൾ ഇശലായ് ഞാനിതാ പാടുന്നു എന്നിലെ മോഹം നാളുകൾ കൂടുന്തോറും നബിയേ ഏറുന്നു
എനിയും എന്നെ വിളിക്കാത്തതെന്താണ് ഹബീബെ ഇരുളിൽ പെട്ടലയുന്നശീഖെ കാണൂ നസ്വീബെ (2)
ഖൽബിൻ നോവകറ്റിടൂ എൻ്റെ ചാരെയണയ്ത്തിടു (2)
(നബിയോരെ)
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment