എന്റെ ഖൽബ് മദീനയിലാണ് (lyrics) Yente Qalbe Madheenayil
*🌹എന്റെ ഖൽബ് മദീനയിലാണ്* 🌹
എന്റെ ഖൽബ് മദീനയിലാണ് .....
എന്റെ കരള് ഹബീബവരാണ് .....(2)
എന്റെ കഥനം ത്വാഹറസൂലിൻ കാണാത്തതിലാണ് .......
ചാരെ വന്ന് സലാമൊ ദാനായ് കഴിയാത്തതിലാണ് ...... (2)
(എന്റെ ഖൽബ് മദീനയിലാണ് )
പൗർണമി അഴകത് തോൽക്കും പൂമുഖം നേരിൽ കാണാനായില്ല ......
രാവുകളെറെ കാത്തുകിടന്നു കനവിൽ തിരുനബി വന്നില്ല ........(2)
ഞാൻ ചെയ്ത പാപങ്ങൾ കൊണ്ടോ ഞാൻ ചെയ്ത ദോഷം കാരണമോ.....(2)
എൻ കനവിലണഞ്ഞില്ലാ ...
എന്റെ കഥനം തീർന്നില്ലാ .....(2)
(എന്റെ ഖൽബ് മദീനയിലാണ് )
ആ തിരുമദ്ഹുകൾ പാടി മദീനയിൽ അന്നുമർഖാളി അണഞ്ഞില്ലേ ......
ആ വരികേട്ടെൻ ത്വാഹറസൂലും അന്നവരിൽ കരം നീട്ടീല്ലേ ....(2)
ചാരെയണയാൻ കൊതിയേറെ .....
നീറും വ്യദ തീർക്കെൻ നബിയോരെ ......(2)
എൻ കനവിലണഞ്ഞിടണെ.......
എന്റെ കഥനം തീർത്തിടണെ ......
(എന്റെ ഖൽബ് മദീനയിലാണ് )(3)
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment