fathima beevi (r) / ഫാത്വിമ ബീവി رضي الله عنهة
*_ഫാത്വിമ ബീവി رضي الله عنهة...✨❣_*
🌹 *_ബിസ്മി ചൊല്ലി ഹംദിനാൽ തുടങ്ങിടുന്നീ ബൈത്ത്..._*
*_പൊന്ന് ബീവി ഫാത്വിമ സഹ്റാ ബതൂലാ കേൾക്ക്.._*
لا الاه ال الله لا الاه ال الله...
لا الاه ال الله محمد رسول الله...🍃
*_ആറ്റലാം തിരു മുസ്ത്വഫാ നബി തങ്ങളെ മോളല്ലേ.._*
*_ആരിലും പ്രിയമേറിയ അലിയാരുടെ മലരല്ലേ.._*
لا الاه ال الله لا الاه ال الله...
لا الاه ال الله محمد رسول الله...🍃
*_ഉത്തമി ഖദീജ ബീവി തന്നുടെ കരളല്ലേ.._*
*_ഉന്നതർ ഹസനൈനി തങ്ങളെ ഉമ്മയായ മുല്ലേ.._*
لا الاه ال الله لا الاه ال الله...
لا الاه ال الله محمد رسول الله...🍃
*_അഹ്ലുബൈത്തിലുന്നത മഖാമലങ്കരിച്ചില്ലേ..._*
*_അമ്പിയ താജരെ കരളിൻ കഷ്ണമെന്നരുളീല്ലേ..._*
لا الاه ال الله لا الاه ال الله...
لا الاه ال الله محمد رسول الله...🍃
*_മുത്ത് ബീവി ശോഭയിൽ മിന്നുന്ന താരകമാണോ..._*
*_മുത്ത് തങ്ങളെ പോലെ ചേലിൽ ലെങ്കുന്ന മരതകമാണോ..._*
لا الاه ال الله لا الاه ال الله...
لا الاه ال الله محمد رسول الله...🍃
*_മുന്നിലായ് കടന്നിടും ജന്നാത്തിനുള്ള ബാബും..._*
*_മുന്തിയ ഹൂറികൾ കുല്ലും പിന്നിലാണവർക്കെന്നും..._*
لا الاه ال الله لا الاه ال الله...
لا الاه ال الله محمد رسول الله...🍃
*_ത്വാഹ തങ്ങളെ ശേഷമാ മണ്ണിൽ കിടന്നവരല്ലേ..._*
*_ത്വൈബ വീണ്ടും കണ്ണുനീർ നിറച്ചൊരു രാവല്ലേ..._*
لا الاه ال الله لا الاه ال الله...
لا الاه ال الله محمد رسول الله...🍃
*_മുത്തിലും മുത്തായ ഫാത്വിമ ബീവി തൻ രിضى നൽകണേ..._*
*_മൊഞ്ചിലും മൊഞ്ചായ വജ്ഹീ കനവിലോന്ന് കനിയണേ..._*
*✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment