വ്യസനമാൽ വിളിച്ചിടും (lyrics) Vyasanamal vilichidum

🌹 *വ്യസനമാൽ വിളിച്ചിടും* 🌹 
     =============
 വ്യസനമാൽ വിളിച്ചിടും ഞാൻ യാ നബീ...
വ്യതകളെല്ലാം തീർക്കു യാ ഖൈറന്നബി...

വികലമായി ജീവിതം യാ സയ്യിദീ...
വഴി പിഴച്ചോനാണിവൻ ഹുദ് ബിയദീ...(2)
     _*(വ്യസനമാൽ വിളിച്ചിടും )*_
  തിന്മയിൽ മുങ്ങിക്കുളിച്ചോനാണു ഞാൻ ...
നന്മ തൻ സങ്കേതമേ കേഴുന്നു ഞാൻ... ( 2)

മണ്മറയും മുൻപ് റൗള കാണുവാൻ...
കൺകുളിർകാൻ മോഹമുള്ളോനാണ് ഞാൻ...(2)
           _*(വ്യസനമാൽ വിളിച്ചിടും )*_
 മഹ്ഷറയിൽ അന്ന് ഞാൻ വലഞ്ഞിടും...
പേടിയാൽ ശഫാഅത്തിന്നായ് ഞാൻ വരും ( 2 )
പാപിയേ തടഞ്ഞിടല്ലേ രക്ഷകാ.
തടയുകിൽ ആരുണ്ടെനിക്ക് നായകാ(2)

ദാഹമായ് വലഞ്ഞൊരിക്കൽ ഞാൻ വരും സ്നേഹമേ കൗസ റൊരിറ്റം ന്നുതരൂ (2)
തട്ടുമോ യാ സയ്യിദി അങ്ങിൻ കരം (തട്ടിയാൽ വിഫലമാണീ ജീവിതം-2 )
            _*(വ്യസനമാൽ വിളിച്ചിടും )*_

/ *✍🏽മദീനയുടെ👑വാനമ്പാടി*