(mashup) ആ മിനാബീവി തൻ ആരമ്പമേ...ആലങ്ങൾക്കാകെ അനുഗ്രഹമേ... (lyrics) Aa minabivi than aarambame alangalkkake
*ത്വാഹ ജേതാ...................................*
*സ്നേഹ മോതാ.............................. ×2*
*ആ* മിനാബീവി തൻ ആരമ്പമേ...
ആലങ്ങൾക്കാകെ അനുഗ്രഹമേ... ×2
എല്ലാം തികഞ്ഞൊരു മുത്തല്ലോ...
സുരലോകം വാഴ്ത്തിടും ഇസ്മല്ലോ...
മുത്ത് മുഹമ്മദ് നൂറുള്ളാഹ്...
മുസ്ത്വഫാ തങ്ങളിൽ സ്വല്ലള്ളാഹ്... ×2
*ഇ* രുളിൽ തിരീനീട്ടി വന്നു റസൂലുള്ളാഹ്...
ഇസ്ലാമിൻ പൂർണത കാട്ടീ ഖലീലുള്ളാഹ്...
കലിമാ ശഹാദത്തിൻ ഖമറായ് ശഫീയുള്ളാഹ്...
കതിർലങ്കും തൗഹീദിൻ പുണ്യ സിറാജല്ലേ...
കാലം കടഞ്ഞൊരു മുത്തല്ലോ...
കാരുണ്യത്തിൻ തിരു സത്തല്ലോ...
ഹാഷിമിലായുദിത്ത നൂറുള്ളാഹ്...
അമ്പിയ രാജരിൽ സ്വല്ലള്ളാഹ്...
*രാ* ജാദിരാജനിൽ മുനാജാത്ത് നടത്തിയോരേ...
തഹിയ്യത്ത് ഏകിയുള്ള തിരുദൂതരേ... ×2
ഫാത്തിഹയിൽ തുടങ്ങി...
മുഅവ്വിദത്തൈനി വരെ...
ഖുർആന് കൊണ്ട് വന്ന മഹമൂദരേ...
റഹ്മത്തും ബറകത്തും നിഅ്മത്തും ഹിദായത്തും ശുജാഅത്തും കനിഞ്ഞുള്ള ഗുരുദൂതരേ... ×2
*ത്വാ* ഹാ റസൂലുള്ളാവേ...
തിങ്കൾ ഹബീബുള്ളാവേ...
ത്വയ്ബാ പതിയിൻ ജീവേ...
തൗഹീദൊളി നിലാവേ...
*അ* ർശിന്നും കുർസിന്നും അതിപതി ഉടയോൻ്റെ ഹസനത്ത് ഉലകത്തിൽ ഉരത്ത പൂവേ... ×2
*ത്വാ* ഹാ... ആനന്ദമേ...
റൂഹിൻ... അനുരാഗമേ...
പരിപാലകൻ തൻ്റെ അനുരൂപമേ...
പരിപൂർണ ഇൻസാനിൻ ആകാരമേ...
പകരം ഇല്ലാത്തൊരലങ്കാരമേ...
പതിവാഴും നബിരാജാ അതികാരമേ...
*ക* നിവിൻ ബഹർ തിരു രാജാ...
ഖൈറിൻ ഗുണമണി താജാ... ×2
വിധി നൽകണേ, തുണ നൽകണേ,
കൈ കുമ്പിൾ നീട്ടി ഞാൻ...
സവിതം വന്നിടാൻ...
*സ്വ* ലാത്തുള്ളാഹ്, സലാമുള്ളാഹ്
അലാ ത്വാഹാ റസൂലില്ലാഹ്...
സ്വലാത്തുള്ളാഹ്, സലാമുള്ളാഹ്
അലാ യാസീൻ ഹബീബില്ലാഹ്...
*അ* മ്പവനേകിയ ഇമ്പക്കനിയേ...
അഖിർ നബിയായ് വന്ന മധുവേ...
മുജാതബയായവരേ...
മുജ്തബയായവരേ...
നിധിയേ,
മുർതള യാ നബിയേ...
കനിയെ,
കനവിൽ വരാത്തതെന്തേ...
*മ* ദീനാ മുനവ്വറാ...
കനിവിൻ കലവറാ...
മനസ്സിൻ്റെ ഉള്ളറാ...
കൊതിക്കും മണിയറാ...
യാ സയ്യിദൽ വറാ...
മിസ്കും വ അംവറാ...
മുത്തേണം ജൗഹറാ...
വിളിക്കൂ ഖയ്റുൽ വറാ...
എൻ അനുരാഗം ഇശൽ മഴയായി റൗളയിൽ കേൾക്കാറുണ്ടല്ലോ...
എന്നിട്ടെന്തേ എന്നെ വിളിക്കാൻ ഇനിയും വൈകിച്ചീടുന്നു...
*ആ* .................
അഴകേറും തിങ്കളിറങ്ങിയോ
മാനത്ത്...
ചിരിയൂറും ചന്ദ്രികയാണോ താഴത്ത്... ×2
*ബ* ദറിൻ്റെ മടിത്തട്ടിൽ കിടുകിട വിറപ്പിച്ച ബഹ ശുഹദാക്കളേ...
ബഹുമാന്യ റസൂലിൻ്റെ തിരുമൊഴി അവലംബിച്ചടരടി വിജയിച്ച ശഹീദരേ...
ബദർ ശുഹദാക്കളേ...
ബദർ ശുഹദാക്കളേ... ×2
*ദൂ* തരേറ്റം ആദരിച്ചഭിമാനി ഹംസത്ത്...
നാഥനുള്ളൊരു സോദര പൂമേനി ഇസ്സത്ത്...
ശീതഹിത പരിപാവന തിരുമേനി ഹംസത്ത്...
ആദി റസൂലിൻ ദീൻ പുണർന്നവതാരമീ മുത്ത്...
*നൂ* റുൻ അലാ നൂർ... യാ റസൂലള്ളാഹ്...
നൂറുൻ അലാ നൂർ... യാ ഹബീബള്ളാഹ്...
സ്വല്ലള്ളാഹു അലയ്ക യാ മുഹമ്മദ്.
നൂറുൻ മിൻ നൂറില്ലാഹ്...
*തി* ങ്കളൊഴുകും പുണ്യ മദീനാ...
ചൊങ്കിലാവരി എന്തൊരു സീനാ... ×2
പാപി ഞാനിന്നണയാനായ്,
സങ്കടങ്ങൾ പറയാനായ്... ×2
*നൂ* റിൽ മികയ്ന്തൊരു രാജാ...
നൂറിൽ ഉതിത്തൊരു താജാ...
മാണിക്യക്കല്ലും തോൽക്കും അതൃപ്പവുമേ...
ഇന്ന്,
ആലങ്ങൾക്കകിലവും ഒളിവീശുന്നേ...
*ഇ* ഹലോക ജയം നൽകാൻ മണി മുത്ത് നൂറുള്ളാഹ്...
മദ്ഹുകൾ വാഴ്ത്താം ഞങ്ങൾ
മുഹമ്മദ് റസൂലുള്ളാഹ്...
ശഫാഅത്തിൻ അതിപതി മഹമൂദർ നൂറുള്ളാഹ്...
അർശിൻ്റെ തണൽ എന്നിൽ വിധിക്കൂ ഹബീബുള്ളാഹ്...
കനിഞ്ഞീടണം യാ അല്ലാഹ്...
റഹീമേ.. കനിവേകണം യാദിയാ...
*പൂ* മക്കത്താവേശമായ്...
പുകളൊത്തൊരരുമ പൂനബി വരവായ്...
പുന്നാര പൂമുത്തിൻ മദ്ഹിൻ മധുമഴ പെയ്യുകയായ്...
മുല്ല മലരൊത്ത മണിമങ്ക ആമിനാബിക്കരുമപൂങ്കനി വന്നണയുകയായ്...
നിലാവിൻ പുതുപിറ തെളിയുകയായ്...
നബി മദ്ഹിൽ മദ്ഹോതുകയായ്...
*ദീ* നിലൊത്ത് ചേലിൽ ചേർത്ത് സ്നേഹ വഴിയിൽ പോകവേ...
താനമാ കഅ്ബായകത്ത് ബിലാലിൻ നാദം കേൾക്കവേ... ×2
*اللّٰه أكبر اللّٰه أكبر*
*أشهد أن لا اله إلا اللّٰه*
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
||✍🏻 *മദീനയുടെ* 👑 *വാനമ്പാടി.*
Post a Comment