കരഞ്ഞു കൺ നിറയുന്നു (lyrics) Karanju kan nirayunu habeebe

🌹 *കരഞ്ഞു കൺ നിറയുന്നു* 🌹

കരഞ്ഞു കൺ നിറയുന്നു ഹബീബെ
കദന ഭാരവുമായ് 
അരികെ വന്നു സലാമുരയാനായ്
അധരം വിങ്ങുകയായ്
അലിഞ്ഞു തീരുകയായ് (2)
    
ഇവിടെയാണെൻ കരളിൻ നൂറ്
ചേർന്നുറങ്ങിയ വെണ്ണിലാവ്
ഇരവുമായെൻ തിരു സ്വലാത്ത്
ഒഴുകിവന്നിടും പൂവിതാണ്
            ഇരുണ്ട ഭൂവിൽ തെളി നിലാവായ്
            ഇറയവൻ കനിഞ്ഞുള്ള നൂറെ
            ഇടറുമെന്റെ മനമിലാകെ
            തെളിമയേകിയ പൂനിലാവ്
 
      ഉണ്ട് ഹബീബെ അങ്ങറിയേണം
      എൻ മനവേദനകൾ പറയേണം
      ഈ തിരു മുറ്റത്തെൻ അപദാനം
      പാടി വിതുമ്പി മടങ്ങിടും ഞാനേ...
     (കരഞ്ഞു)

വിശന്നു നീറും സമയമന്ന്
ഹജറിൻ ഭാരവുമേന്തിയങ്ങ്
വിശുദ്ധ ഭൂവിൽ വെയിലിലന്ന്
ഉരുകി ദീനും നേടിതന്ന്
           ഇടവിടാതെ ഇരുളിലേറെ
           മനമിരന്ന് സുജൂദിരുന്ന്
           ഒടുവിലന്നീ ലോകം വെടിഞ്ഞ്
           അഹദവൻ സവിദം അണഞ്ഞ്
(ഉണ്ട് ഹബീബെ അങ്ങറിയേണം )
     (കരഞ്ഞു)

/ *✍🏽മദീനയുടെ👑വാനമ്പാടി*