മീമോട് തുടങ്ങും മദീനാ... മശ്ഹൂർ ബലദ് അമീനാ... (lyrics) Meemode thudangum madheena mashoor balad ameena

💚🌹 *മീമോട്* *തുടങ്ങും* *മദീന* 🌹💚
മീമോട് തുടങ്ങും മദീനാ... 
മശ്ഹൂർ ബലദ് അമീനാ...
മിസ്കിൻ്റെ മംബർ സ്ഥാനാ...
മിസ്ബാഹ് നൂർ നബീനാ... ×2
اصّلاة على النّبي ...
والسّلام على الرّسول ...
الشّفيع الأبطحي ...
والحبيب العربي ...

മനം ഖുബ്ബത്തുൽ ഹള്റാ...
മഹ്ബൂബിൻ്റെ മസാറാ... ×2
കാണാന് മുനവ്വറാ... 
കരയുന്നൊരു ഫഖീറാ...×2
الصّلاة على النّبي ...
والسّلام على الرّسول ...
الشّفيع الأبطحي ...
والحبيب العربي ...  

പാറും പറവകൾ ഇതിലെ വരൂ...
പറക്കാന് ജനാഹ് തരൂ... ×2
ബേജാറ് പറയാനാ...
ബഖീഇലടങ്ങാനാ... ×2
الصّلاة على النّبي ...
والصّلام على الرّسول ...
الشّفيع الأبطحي ...
والحبيب العربي ... 

ഇത് ഖിബ് ലത്തുൽ ഖിബ് ലാ...
ഈ റൗളയിലെൻ ഖുബ് ലാ... ×2
വിളിക്കൂലെ ബിലാമുഹ് ലാ...
വരണം മൗത്തിൻ ഖബ് ലാ... ×2
 
ഈമാന് മടങ്ങും ത്വയ്ബാ...
ഈ മണ്ണിനെന്തൊരു ത്വീബാ...
ഇശ്ഖിൻ്റെ അഹ് ലിന് കഅ്ബാ...
ഇത് ആലമിൻ്റെ ഖൽബാ... 
الصّلاة على النّبي ...
والسّلام على الرّسول ...
الشّفيع الأبطحي ...
والحبيب العربي ...

എൻ മൗത്ത് സകറാത്ത്...
ഏറ്റം ഖബ്റിലെ ളുൽമത്ത്... ×3
എടങ്ങേറിൽ ഖിയാമത്ത്...
എൻ്റാള് മദീനത്ത്... ×2

ഈ നള്മിത് കോർത്തത് കൊണ്ട്...
ഇശ്ഖിൽ കമാലും പൂണ്ട്...
ബദ്റുൽ കമാലെ കണ്ട്...
മൗത്താകണം കൊതിയുണ്ട്...
الصّلاة على النّبي ...
والسّلام على الرّسول ...
الشّفيع الأبطحي ...
والحبيب العربي... 
🍃🍂🍃🍂🍃🍂🍃🍂🍃🍂🍃🍂