പിരിശേറുന്നോരു നബിയാണ്... (lyrics) Pirisherunnoru nabiyan
https://instagram.com/al_madheena_?igshid=1r7h2s936miz2
പിരിശേറുന്നോരു നബിയാണ്....
പത്തര മാറ്റൊളി ചേലാണ്.
സുന്ദര വദനപ്പൂവാണ്...
അഞ്ചിൽ പ്രഭ ഒളി തെളിവാണ്...
സ്വർഗത്തിൻ രാജാവ് സുന്ദരനാണ്...
സ്വർഗ്ഗീയ റാണികൾ കാത്തിരിപ്പാണ്...
നബിയേ..... നബിയേ.... നൂറെ.... ഒാ താജേ....
{ പിരിശേറുന്നോരു }
സ്വർണ്ണ കിരീട മണിഞ്ഞ റസൂലുള്ളാഹ്....
സുബ്‌ഹാന്റെ സുവനത്തിൽ താജർ ഹബീബുള്ളാഹ്.(2)
വർണ്ണങ്ങൾ നിറയുന്നു
വദനം തിളങ്ങുന്നു.....
സുവനം ചമയുന്നു...
മദ്ഹും ഉയരുന്നു...(2)
നബിയേ... നബിയേ... നൂറേ.... ഓ താജേ....
{ പിരിശേറുന്നോരു}
സ്വർണ്ണത്തിൻ കിളികൾ വാഴ്ത്തും നബിയല്ലേ...
ആരും പുകയ്തുന്ന പുന്നാര പൂവല്ലെ....
സ്വർഗ്ഗത്തിൽ കല്യാണം...
ചെലൊതൊരു കല്യാണം....
ആനന്ദം ആമോദം....
വിതറുന്നൊരു പുന്നാരം(2)
നബിയേ....നബിയേ..... നൂറേ... ഓ താജേ....
{പിരിശേറുന്നോരു}
സുബ്ഹാൻ നബിയുടെ പുന്നാര റാണികൾ....
മറിയം ബീ ആസിയാ ബി... ഒളിലെങ്കും ഹൂറികൾ....
സുവനപ്പൂ വിരിയുന്നു....
പൂ ഗന്ധം ഉയരുന്നു....
ആഹ്ലാദം വിതരുന്നു....
പൂ മുത്തിൻ കല്യാണം...
നബിയേ... നബിയേ.... നൂറേ... ഓ താജേ....
{പിരിശേറുന്നോരു}
പിരിശേറുന്നോരു നബിയാണ്....
പത്തര മാറ്റൊളി ചേലാണ്.
സുന്ദര വദനപ്പൂവാണ്...
അഞ്ചിൽ പ്രഭ ഒളി തെളിവാണ്...
സ്വർഗത്തിൻ രാജാവ് സുന്ദരനാണ്...
സ്വർഗ്ഗീയ റാണികൾ കാത്തിരിപ്പാണ്...
നബിയേ..... നബിയേ.... നൂറെ.... ഒാ താജേ....
{ പിരിശേറുന്നോരു }
Post a Comment