നെഞ്ചിനുള്ളിൽ കൊണ്ടേഇശ്ഖിൽ കോർത്തൊരമ്പ് (lyrics) Nenjinullil konde ishqil korthoramb
നെഞ്ചിനുള്ളിൽ കൊണ്ടേ
ഇശ്ഖിൽ കോർത്തൊരമ്പ്
പ്രേമ കാവ്യമാണേ
മുത്ത് ത്വാഹ നൂറ് (...)
അന്നാ മരുഭൂമിയിൽ പെയ്ത മഴയായിടാം
കണ്ണിൽ ഇമ പാടിയാൽ
നെയ്യാം കുളിരോർമ്മകൾ
(......)
മക്കത്തെ കുന്നിൻറെ ചോട്ടില്
ഒറ്റക്ക് നിന്നില്ലേ ആറ്റല്.
അഹദിൻറെ വിളിയാളം കാറ്റില്
തഴുകുന്നു നബിയോരെ ചേലില് (2)
വദനമിൽ തിരുനനവേ
മുഹബ്ബത്തിൻ കനി മഴയേ
അധരമിലൊഴുകി വരും ഹിറയുടെ മധുമൊഴിയേ
കിസ്മത്തീ കരയോളം
കാരുണ്യത്തിരയാ നബി
കടലോളം ഖൽബുള്ളം
കിസ്സത്തിൻ അജബായ് നബീ
(.....)
നാളെ കിതാബെൻറെ കയ്യിൽ
നൽകുമ്പോ തേങ്ങുന്നു ഉള്ളില്
ചിരിയോടെ എൻ ചാരെ ദൂതര്
കരയുന്നു കഫറത്തിൻ കൂട്ടര് (2)
സിദ്റത്തിൻ തണലരികേ
മരതകം വിരിച്ചവരേ
കൊതിക്കുന്നു ഹൗളരികെ
പ്രണയത്തിൻ കടലകമേ
ഉമ്മത്തീ എന്നോതീ തേങ്ങീലേ ആറ്റൽ നബീ
ഇന്നോളം എന്നുള്ളം ഫിദാക ഉമ്മീ അബീ (.........)
Post a Comment