നബി നൂറിൻ ചാരെ അണയാൻ മോഹമാ.... (lyrics) Nabi noorin chare anayan mohama

al_madheena_

https://instagram.com/al_madheena_?igshid=1r7h2s936miz2

നബി നൂറിൻ ചാരെ അണയാൻ മോഹമാ....

നിധി മുത്തിൻ റൗളാ വനിയെൻ ദാഹമാ....(2)
ആലത്തിൻ സബബാ മുത്തിൻ വജ്ഹേ കണ്ടെൻ കൺ കുളിരാനായി 
ആഴത്തിൽ ഇശ്കിൻ ബഹ്റിൽ ഖൽബാ നന്ദത്തിൽ നിറവേറാൻ 
ആശിച്ചി പതികൻ പാടും തേട്ടം കേട്ടിടണം....
ആ കരം ചേർത്തെൻ മദദേ തണി തരണം...(2)
                {നബി നൂറിൻ}
ബദറായെൻ മുത്ത് വിളങ്ങിയ ബദറിൽ ഞാനണി ചേർന്നില്ലാ....
ബലദിൽ തികവോത്ത മദീനയിൽ അന്നു പിറക്കാനായില്ല...
എൻ ത്വാഹാവിൻ മൊഴി ഒഴുകിയ മജ്‌ലിസിൽ അ ന്ന് ഇരുന്നില്ല....
എന്തിന് ഈ ജന്മം ആ വജ്ഹോന്നി കണ്ണിൽ കണ്ടില്ലാ.....
എന്നാലും എൻ നിധി മദിയെ കാണികെന്നിൽ നൂറുള്ളാ...
ഏകെന്‍റെ അംറേ അഴകേ സ്വാല്ലള്ളാ...(2)
             {നബി നൂറിൻ}
മാലോകർ ഒരുമിക്കുന്ന മഹ്ശറയിൽ തണി നൽകണേ....
മന്നേക്കാളും കുളിരുള്ള ഹൗളുൽ കൗസറു മേകണെ.....
മരണത്തിൻ മുമ്പായി ആ ത്വയ്ബ പതിയിൽ എന്നെ ചേർക്കണെ...
മഹ്റെ മദുവെ മലരിതളെ ആ നൂറോന്ന് കനിയണെ...
മുത്തേ പകരം നൽകാനായി പാപിയിലൊന്നില്ലാ കനിയെ...
മാനിമ്പമേ ഇഷ്‌കിൽ ചേർക്കുതിമതിയേ...(2)
            {നബി നൂറിൻ}
ജീവന്റെ ജീവാം അങ്ങയെ കാണലെന്നിൽ കൊതിയല്ലെ....
ജീർണിച്ച ഖൽബിൽ ജീവൻ നൽകാൻ നൂറ് ഹബീബല്ലെ.....
ആരംഭമേ ഈ പാപികൾ പാടും തേട്ടം കേൾക്കില്ലെ...
ആ റൗള വനിയിൽ ആനന്ദിക്കാൻ അവസരമേകില്ലെ....
ആശിച്ചീ ഈ ഖൽബ്‌ വിതുമ്പിയതെന്‍റെ റസൂലിൻ കരമല്ലെ....
ആ ചന്ദമെന്നും കനവിൻ നോവല്ലെ.....(2)
               {നബി നൂറിൻ}
നബി നൂറിൻ ചാരെ അണയാൻ മോഹമാ....
നിധി മുത്തിൻ റൗളാ വനിയെൻ ദാഹമാ....(2)
ആലത്തിൻ സബബാ മുത്തിൻ വജ്ഹേ കണ്ടെൻ കൺ കുളിരാനായി 
ആഴത്തിൽ ഇശ്കിൻ ബഹ്റിൽ ഖൽബാ നന്ദത്തിൽ നിറവേറാൻ 
ആശിച്ചി പതികൻ പാടും തേട്ടം കേട്ടിടണം....
ആ കരം ചേർത്തെൻ മദദേ തണി തരണം...(2)
                {നബി നൂറിൻ}