വേദത്തിനായത്ത് (lyrics) Vedhathinayath ayathiloth.

വേദത്തിനായത്ത് ആഴത്തിലോത് (lyrics) 

രചന : സിദ്ധീഖ് കരുവൻപൊയിൽ 

വേദത്തിനായത്ത് ആഴത്തിലോത് . . . നാഥന്റെ നാദത്തിലായ് ചേർക്ക് കാത് . . . നേരിൽ നടന്ന് നുകരതിൻ സ്വാദ് . . വീട്ടേണമതിനാലെ നിന്റെ മുറാദ് . . .

 ( വേദത്തിൻ . . )

 പതിനേഴ് റമളാന്റെ പാതിരാവ് . . . പകലെന്ന പോലെയാ പാൽ നിലാവ് . . പറന്നു വരുന്നു ജിബ്രീൽ മലക്ക് . . . പുകളേറുന്ന മക്കാ ഹിറാ തന്നിലേക്ക് . . . പതുക്കെ പറഞ്ഞു റസൂലിനോടായ് . . പടച്ചോന്റെ നാദമൊന്നോതിടാനായ് . . 

( വേദത്തിൻ . . ) 

നീതിയിതാധാരമാക്കി റസൂല് . . ഓതുകിലാശ്വാസമെന്നും വസൂല് . . . ( 2 ) നുകരൂ അധരമിൽ മധുരം നിറയും ഹൃദയം പകരം . . . ( 2 ) 
സുഗതം സുകൃതമിതതി മധുവിതം പതം ഒഴുകിടും വചനം . . .

 ( വേദത്തിൻ . . ) 

വരദാനമി വേദവാചകം തിരു നബിയോരിലന്ന് വഹിയാലെയറിഞ്ഞ കൗതുകം . . . ( 2 ) ഉലകമിലായ് . . ഉയരുകയായ് . . . ( 2 ) പുണരതിൻ പൊരുളറിഞ്ഞ് അകമറിവതിനാലെ നിറയണം . . . 

( വേദത്തിൻ . . )