മദീനാ റൌളാ (lyrics) Madheena Roula
മദീനാ റൌളാ... മുനവ്വറയില്‍ അന്തിഉറങ്ങും
ത്വാഹാ.... റസൂലേ... സലാം.
അവിടം ചെന്ന്... തിരു മുമ്പിന്ന്...
ഒന്ന് സലാമോതാനും കൊതിയുന്നെന്നില്...2
(മദീനാ റൌളാ...)
കരീമായോനേ... റഹീമായോനേ...2
എന്റെ കൊതി വീട്ടിതാ... റഹീമായോനേ...
മരണം വന്നണയും മുന്നേ. എന്നെ –
മദീനത്തേക്കാ..യ് അടുപ്പിക്കേണേ....2
(മദീനാ റൌളാ...)
ഹജറുല്‍ അസുവദ് ചുംബിക്കാനേ...2
ഖഅബ ത്വവാഫ് ചെയ്യാന്‍ വിധികൂട്ടണേ...
സ്വഫാ മര്‍വാ മലകള്‍ക്കിടയില്‍ ചേര്‍ന്ന് –
നടന്നീടുവാന്‍ തുണയേകണേ ...2
(മദീനാ റൌളാ...)
മലക്ക് അസ്റാഈല്‍ വന്നിട്ടെന്റെ...2
റൂഹ് പിടിക്കുന്മുന്മ്പേ വിധി കൂട്ടണേ ..
ഖല്ബകമില് കൊതിയേറെയായ് എന്നെ –
മദീനത്തേക്കായ് വിളിച്ചീടണേ ...2
(മദീനാ റൌളാ...)
Post a Comment