കണ്ണ് കൊണ്ട് ഞാനെന്റെ മുത്തിനെﷺ ‏കണ്ടില്ല ‏(lyrics ‎) ‏Kann ‎Kondu ‎Njanante ‎Muthine ‎s.w ‎kandilla

🌹 *കണ്ണ് കൊണ്ട് ഞാനെന്റെ മുത്തിനെﷺ കണ്ടില്ല* .🌹

[കണ്ണ് കൊണ്ട് ഞാനെന്റെ മുത്തിനെﷺ കണ്ടില്ല..
കാത് കൊണ്ട് ഞാനവരുടെﷺ മൊഴികൾ കേട്ടില്ല..] ×2
[എങ്കിലുമെൻ ഖൽബിലെന്നും മുത്ത്ﷺ ചിരിക്കുന്നു] ×2
എന്നുമെന്റെ കണ്ണിൽ സ്നേഹം ചാലിട്ടൊഴുകുന്നു...

കണ്ണ് കൊണ്ട്...
(കണ്ണ്........... കേട്ടില്ല)
ഈ കണ്ണ് കൊണ്ട്...

[മക്കമണ്ണിൽ ആരും നമ്മളന്ന് പിറന്നില്ല..
മുത്ത് ത്വാഹﷺ തങ്ങളുടെ കൂടെ നടന്നില്ല..] ×2
[എങ്കിലുമീ കരളിലെന്നും മക്കാ നാടുണ്ട്..] ×2
എന്നും വാഴ്ത്തപ്പെട്ടിരുന്ന ക'അബാലയമുണ്ട്..

കണ്ണ് കൊണ്ട്...
(കണ്ണ്............. കേട്ടില്ല)
ഈ കണ്ണ് കൊണ്ട്...

[സ്വിദ്ധീഖും ഫാറൂഖും ഉസ്മാനലിയാരും
ഹസൻ ഹുസൈനാരെയും നമ്മൾ കണ്ടിട്ടില്ല..] ×2
[എങ്കിലുമാ സ്വഹബരെല്ലാം ചുറ്റുപാടുമുണ്ട്] ×2
എന്നും ഖൽബിൽ ഈമാനിൻ കാവലായി കൊണ്ട്..

ഈ കണ്ണ് കൊണ്ട്...
(കണ്ണ്............ കേട്ടിട്ടില്ല)
ഈ കണ്ണ് കൊണ്ട്...

[പുണ്യ ഹബീബിന്റെﷺ കൂടെ ഹിജ്റ പോയിട്ടില്ല..
ബദ്റ് ഉഹ്ദ് ഹന്ദഖിലും നമ്മൾ കൂടിയില്ല..] ×2
[എങ്കിലുമാ നാൾ മറക്കാൻ നമ്മൾക്കാവുകില്ലാ..] ×2
ഇന്നും തൗഹീദിൻ മാർഗ്ഗം നാം വെടിയുകയില്ല..

ഈ കണ്ണ് കൊണ്ട്...
(കണ്ണ്.............. കേട്ടില്ല) ×2
(എങ്കിലുമെൻ ഖൽബിലെന്നും...............സ്നേഹം ചാലിട്ടൊഴുകുന്നു)

ഈ കണ്ണ് കൊണ്ട്...
(കണ്ണ്............... കേട്ടില്ല)
ഈ കണ്ണ് കൊണ്ട്...

/ _*✍🏽 മദീനയുടെ👑വാനമ്പാടി*_