തിരു ത്വാഹാ റസൂലിനെ (lyrics) Thiru Thwaha Rasooline

🌹 *തിരു ത്വാഹാ റസൂലിനെ*..🌹

രചന: *ഷരീഫ് നരിപ്പറ്റ* 

 തിരു ത്വാഹാ റസൂലിനെ
 പ്രണയിച്ചു പ്രണയിച്ചു 
 ഒരു ചെല്ലക്കിളി വിങ്ങി വിതുമ്പിപാടി
 
 സ്നേഹ പിരിശത്താൽ മനം നൊന്തു കരഞ്ഞു പാടി
  ഇശ്ഖിന്റെ ബഹറായ റസൂലുല്ലാഹ് പിരിഞ്ഞു പോയ്
 വിഷാദത്തിൻ ഇശൽ മൂളി
കരൾ പൊട്ടി

( എന്റെ വ്യഥ ചൊല്ലാൻ ഇനിയാര് ഉലകിൽ ബാക്കി...)2

 (തിരു ത്വാഹ )

 (സദാ ചേലിൽ ചിരി ചിന്തും നിലാവിന്നു കരയുന്നു എനിയെന്റെ നബിയോരെ മുഖമില്ലല്ലോ)(2)
 
 ഇളം തെന്നൽ വിതുമ്പുന്നു ഇനിയാരെ തഴുകും ഞാൻ...
 മലർമേനി മണത്തെന്റെ കൊതി തീർന്നില്ലാ... 
 
 മണ്ണുമൊരു പോലെ ഇന്നീ വിണ്ണുമൊരുപോലെ.... സങ്കടം നീളെ ഒഴുകും ചെങ്കടൽ പോലെ ....(2)
                     
  (തിരു ത്വാഹാ )
 
 പ്രകൃതി തൻറലങ്കാരം മലരായ മലരെല്ലാം മണം വീശാതകം നൊന്തു മിഴി പൂട്ടുന്നു... (2)
 
 പ്രപഞ്ചത്തെ വെളിച്ചത്തിൽ ഉടയാടയണിയിക്കും ഒളി ഷംസും ഇരുളിന്റെ ലിപാസിൽ മൂടി... (2)

 (മണ്ണുമൊരു പോലെ ) 2)

   ( തിരുത്വാഹാ )...

/ *✍🏽മദീനയുടെ👑 വാനമ്പാടി*