വല്ലരിയോ പൂമഞ്ചരിയോ (lyrics) Vallariyo Poomanjariyo

🌹 *വല്ലരിയോ പൂമഞ്ചരിയോ* 🌹

വല്ലരിയോ പൂമഞ്ചരിയോ
പാല്‍ പുഞ്ചിരിയില്‍ പവിഴ പ്രഭയോ..
മൊഞ്ചേറും ചെഞ്ചുണ്ടകമില്‍
വിരിയുന്നത്‌ സ്നേഹപ്പൂ ചെണ്ടോ..

(വല്ലരിയോ).

ചാരെയണഞ്ഞൊരു മാന്‍ പേട
ചൊന്നാ നോവെല്ലാം നബിയോടാ..
കുഞ്ഞു കിടന്നു കരഞ്ഞൂടാ
ഞാന്‍ പകരം നില്‍ക്കുന്നിനിവെടാ.. (2)

അലിവിന്‍ ഉറവ തിളിര്‍ക്കുന്നു
അജബാലെ മാന്‍ ചെന്നണയുന്നു..
വേടന്റെ വേദനയറിയുന്നു
തിരു ത്വാഹ റസൂലെ പുണരുന്നു.. (2)

(വല്ലരിയോ).

വഴിയില്‍ ത്വാഹ നടക്കുമ്പോള്‍
ഒരു പെണ്‍ കുഞ്ഞോടിയടുക്കുന്നു..
ത്വാഹയടുത്തേക്കണയുമ്പോള്‍
അവള്‍ അവരിലഴുക്കുകളെറിയുന്നു.. (2)

അവളണയാത്തൊരു പൊന്‍ പുലരി
ആറ്റല്‍ നബിയില്‍ ആധികളേറി..
ശയനമിലവളെന്നറിവായി
ശമനം പകരം സവിതം പോയി.. (2)

(വല്ലരിയോ)

അമ്പിയ മുമ്പർ ത്വാഹ നബി
അജബമ്പരമേഴും താണ്ടി ഹബീബ്‌..
അമ്പര്‍ വീശും തേന്‍ സുരഭി
അന്നമ്പിളി രണ്ടായ്‌ മാറ്റി നബീ.. (2)

ത്വാഇഫിലന്നെന്‍ സ്നേഹ നിധി
ത്യാഗങ്ങള്‍ താണ്ടിയ ശോഭയുദി..
സ്വബ്റിലുറച്ചു ജയിച്ചു പതി
ആലങ്ങള്‍ വാഴ്ത്തിയ മുത്ത്‌ നബീ.. (2)

(വല്ലരിയോ)

/ *✍🏽മദീനയുടെ👑വാനമ്പാടി*