മന്ദാര പൂവല്ലേ മധുമാസ ചേലല്ലേ (lyrics) Mandhara poovale madumasa chelele.

🌹 *മന്ദാര പൂവല്ലേ മധുമാസ ചേലല്ലേ* 🌹
Lyrics : *_Thajudheen Ponmala_* 

-Jabir mahi-
മന്ദാര പൂവല്ലേ മധുമാസ ചേലല്ലേ.
മന്നാൻ്റെ പൂങ്കനിയായ് ഉദയം ചെയ്തുള്ളവരെ.
മനസ്സിന്‍െ കലവറയെ മഹനീയ പൂവിതളെ.
മാലോകര്‍ക്കെന്നെന്നും റഹ്മത്തായി വന്നവരെ.
സ്നേഹത്തിൻ അലകടലെല്ലയോ സന്‍മാര്‍ഗ്ഗം കാട്ടീയത്..
സത്യത്തിന്‍ പാതകളും ഏറെ..
സജ്ജമാതാക്കിയോര്
             ( മന്ദാര പൂവല്ലെ)
ജനന സമയത്ത് അജബേറെ കണ്ടില്ലേ.
ഹഖിന്‍െ വെളിച്ചങ്ങള്‍ പാരാകെ പടര്‍ന്നില്ലേ
ശിര്‍ക്കിന്‍െ കോട്ടകള്‍ തട്ടീ അകറ്റീല്ലേ.
ശര്‍ഫിന്‍െ വഴികളിലായ് എന്നും നടന്നില്ലേ.(2)
ആരംഭ പൂവാണ് ആറ്റല്‍ നബിയാണ്.
മഹനീയമാമിനാ ബീ പെറ്റ മോനാണ്.
              (മന്ദാര പൂവല്ലെ)
സഹനത്തിന്‍ ജീവിതം ഏറെ നയിച്ചില്ലേ.
ശത്രുവിന്‍ മര്‍ദ്ദനം ആകെ പടര്‍ന്നില്ലേ.
ഖല്‍ബിന്‍െ ജീവനായ് എന്നും ജ്യലിച്ചില്ലേ.
എന്നും ഹബീബിന്‍െ പൊലിമ വിടര്‍ന്നില്ലേ..(2)
 മുസ്തഫാ സല്ലള്ളാ മുജ്തബാ നുറുള്ളാ.
സയ്യിദുല്‍ അംമ്പിയാ ഹാത്തിം റസൂലുള്ളാ....
 (മന്താര പൂവല്ലേ)

/ *✍🏽മദീനയുടെ👑വാനമ്പാടി*