മദീന മലർവനിയിൽ (lyrics) Madheena malarvaniyil

*🌹മദീന മലർവനിയിൽ* 🌹

മദീന മലർവനിയിൽ 
ഹൃദയം തകർന്നു ഞാൻ... 
മനസ്സിന്റെ വേദനകൾ 
ഹബീബിൽ പറഞ്ഞിടാൻ....

മയങ്ങും മണൽ പുരിയിൽ
കരഞ്ഞു തളർന്നിടാൻ... 3
മലരുറങ്ങും ധന്യ ഭൂമിയിൽ 
അന്ത്യം മറഞ്ഞിടാൻ

മധുര ദീപമെൻ ഹബീബിബിനെ 
കനവിൽ കണ്ടിടാൻ... 

മദീന മലർവനിയിൽ...... 

നടന്നുനടന്നാ തിരുഭൂമിയിൽ 
അണഞ്ഞന്റെ പിടക്കുന്ന 
ഹൃദയം തുടിച്ചിടണം.... 
പറന്നു പറന്നാ തിരു 
തിങ്കൾ നിലാവിന്റെ
ചാരെയെൻ പ്രണയ 
വിസ്മയം തീർക്കണം.... (2)

പാപനപാദം പതിഞ്ഞ 
ഭൂമിയിൽ ഞാൻ ചെന്നില്ല 
പാരിതിൽ പ്രശോഭിതമാം 
തിങ്കളെ ഞാൻ കണ്ടില്ല

പലരും പൂകി മണ്മറഞ്ഞ  
പതിമതിയിനെ കണ്ടില്ല
പരിമളം ചിന്തുന്ന മണ്ണിൽ 
ചുണ്ടുകൾ ഞാൻ വെച്ചില്ല 

മദീന മലർവനിയിൽ...... (1)

കരഞ്ഞു കരഞ്ഞ തിരു 
സ്നേഹ നിലാവിന്റെ 
മദ്ഹൊലികൾ 
പാടിയുറങ്ങിടേണം...
നനഞ്ഞു നനഞ്ഞ്
കുളിർന്നെന്റെ കണ്ണുകളിൽ
ഹബീബിനെ മധുര മുഖം
പതിഞ്ഞിടേണം.... (2)

ആശിഖീങ്ങൾ ഓടിയണയും 
പുണ്യ ഭൂമി കണ്ടില്ല 
ആശകളാലെ നിറഞ്ഞ 
കനവിലും നബി വന്നില്ല 
ആയിരങ്ങൾ ദാഹം തീർത്ത 
പൂമതിയിനെ കണ്ടില്ല 
ആഗ്രഹങ്ങളാൽ നിറഞ്ഞ 
വേദനകൾ തീർന്നില്ല 

മദീന മലർവനിയിൽ.....

/ *✍മദീനയുടെ👑വാനമ്പാടി*