ഇനി ഞാൻ മദീനയിൽ (lyrics) Ini njan Madeenayil
🌹 *ഇനി ഞാൻ മദീനയിൽ* 🌹
ഇനി ഞാൻ മദീനയിൽ അണയുമൊ
ഈ ഗാനമെൻ നബി കേള്‍ക്കുമൊ(2)
ഇടറുന്ന ജീവിതപാതയിൽ ഇന്നിവനെ ത്വാഹ വിളിക്കുമൊ
ഈ ബാങ്ക് കതിരൊളി കൊയ്തിടാന്‍
ദിനമേറെ ഇനിയും വൈകുമൊ
ഖുദ്ബീയ്യദീ സനദീ....
ഖുദ്ബീയ്യദീ മദദീ...(2) (ഇനി ഞാൻ...)
മന്ദമാരുതെനെന്നുമെന്നും പൂമദീനതെന്‍ മദ്ഹ് ചൊല്ലി
മൊഞ്ച് വിടരും വാക്കുകേട്ട്
കണ്‍തടങ്ങള്‍ തേങ്ങലായി(2)
പ്രിയ ഹബീബരെ ചാരെ വന്ന്
പാട്ട് മൂളിയ കിളികളെല്ലാം(2)
പുണ്യപ്പൂവുറങ്ങുന്ന പൂമദീനയില്‍
പുന്നാരിച്ചൊരു കഥ ചൊല്ലി എന്നിൽ(2)
ഇനിയും വൈകിടുമൊ
നബിയെ... കാലം കഴിഞ്ഞിടുമോ
പാമെരെന്‍ അഭയം
പൂമദീനയില്‍ ഏകിടുമോ(ഇനി ഞാൻ....)
അല്‍അമീനായ് പുകള്പൊങ്ങിയ
അമ്പിയാതിരു താജരേ...
അഞ്ചു നേരവും ആലമാകെ
ഒഴുകിടും തിരു നാമമേ(2)
അർപ്പണം നല്‍കാമിവനി
അല്‍പ്പമാം തിരു നൂറിനായ്(2)
കാരുണ്യംചൊരിഞ്ഞുള്ള പ്രിയ ഹബീബി
കാവ്യത്തിരുന്നബി ശാന്തിയല്ലെ(2)
ചൊല്ലിടാം നബിയേ
വ്യതകള്‍ കേള്‍ക്കുമോ തണിയേ..
പാവമി പൊന്‍മോന്റെ ഖല്‍ബ് നിറക്കണേ പൊലിവേ...(ഇനി ഞാൻ)
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment