ചന്തമിൽ തെളിയുന്നൊരു വദനം (lyrics) Chandhamil Theliyunoru Vadhanam


🌹 *ചന്തമിൽ തെളിയുന്നൊരു വദനം*🌹 

ചന്തമിൽ തെളിയുന്നൊരു വദനം... 
ചൊങ്കിലായ് നിറയുന്നൊരു വചനം.. 
ചിന്തിടിന്നൊരു വജ്ഹിൻ മന്ത്രമിലലിയും പുഞ്ചിരി വിടരും കുളിരായ് ത്വാഹാ.... 
(കുളിരേകാൻ കുയിലിൻ സ്വരമതു നുകരാൻ മനമിൽ മോഹമതേറും സ്നേഹാ)... (2)
മർഹബാ മർഹബാ യാ റസൂൽ... (2)
        (ചന്തമിൽ തെളിയുന്നൊരു )

തീർന്നിടാത്തൊരു ഹാജത്തുണ്ട്... 
തീരമണയാൻ മോഹമതുണ്ട്.. 
തോർന്നിടാത്ത നിലാമഴ പോലെ ഖൽബിലിന്നുണ്ട്... (2)
സുവർഗത്തിൻ സുന്ദരസുദിനം 
പുഞ്ചിരി തൂകി തഞ്ചമിലാകെ.. (2)
തിരുദൂതർ മംഗല്യത്തിൻ താരത്തിളക്കം.. (2)
മർഹബാ മർഹബാ യാ റസൂൽ... (2)
         (ചന്തമിൽ തെളിയുന്നൊരു )

നീലനിറവാർന്നൊരു ചെണ്ട്.. 
നിറയെ പുഞ്ചിരി വദനം പൂണ്ട്.. 
നോവകറ്റാൻ മദ്ഹും ചാരി കൂടെയെന്നുണ്ട് (2)
സുകൃതത്തിൻ സുന്ദരസുവനം 
സ്വർഗ്ഗ ഹൂറാനികൾ വാഴ്ത്തിയ നാമം (2)
തിരു ത്വാഹാ മുത്ത് മുഹമ്മദ് മുസ്തഫ സ്വല്ലല്ലാഹ്‌.. (2)
മർഹബാ മർഹബാ യാ റസൂൽ (2)
           (ചന്തമിൽ തെളിയുന്നൊരു )

/ *✍🏽മദീനയുടെ👑വാനമ്പാടി*