തേൻ മധുരമുണ്ടേ (lyrics) Then madhuramunde

🌹 *തേൻ മധുരമുണ്ടേ* 🌹

Lyrics: _*MUHAMMED MP CHOTTUR*_ 
ആ...... ആ..... ആ.....(2) 
തേൻ മധുരമുണ്ടേ 
തേടി വന്ന വണ്ടേ 
താരിളം പൂവിന്റെ 
താരക തെളി കണ്ടോ 

മുത്ത് ത്വാഹാ സയ്യിദീ 
മുന്തും സ്നേഹമാം നബീ 
മണ്ണിൽ പ്രഭയായിതാ 
മിന്നും തെളിവാർന്നിതാ 
(തേൻ മധുരമുണ്ടേ.....)
ആ.......ആ....... ആ........(2)

പാൽവർണ തിങ്കൾ റസൂലരെ 
പാലകൻ തന്നൊരു ആമ്പലെ
പുണ്യ റസൂലേ നിലാവരേ 
പൂർണേന്തു തോൽക്കുന്ന ചേലില്....(2)

മർഹബ ഉരത്തിടലായ്
മദ്ഹോതി വാഴ്തിടലായ് 
മദീനത്ത് മയങ്ങുന്നൊരു
മലരിമ്പ കണിമലര്

മനസ്സിന്റെ പൂന്തോപ്പിൽ 
മയങ്ങുന്ന യാനബിയെ 
മുഹബത്തിൻ തേനാറ് 
മാണിക്യ മാമലരേ

(തേൻ മധുരം.....) 
ആ...... ആ......ആ..... (2)

നാല്പത് വർണങ്ങൾ മിന്നിടും
നൽവർ നബീ ത്വാഹാ തിങ്കള് 
നാനാ ജനത്തിനും കാവല് 
നായകന്റമ്പിയാ ദൂദര്.... (2)

മരതക നബി മലരേ 
മഹനീയ നബി തിങ്കളേ 
മദീനത്ത് മയങ്ങുന്നോരേ 
മഹമൂദ് നബി രാജരേ 

രാജാവേ.....ഖോജാവ്..... 
രാജാ റസൂലുള്ളാവ് 
രാഗങ്ങൾ പാടുന്നു 
രാക്കിളി പാട്ടിൻ സ്വരം 

(തേൻ മധുരമുണ്ടേ....)....(2)
ആ.... ആ.... ആ....(2)

/ *✍🏽മദീനയുടെ👑വാനമ്പാടി*