പുന്നാര നബി പിറന്നു (lyrics) Punnara Nabi (ﷺ) pirannu
🌹 *പുന്നാര നബി പിറന്നു*🌹
രചന: *ഹനീഫ എ.ആർ നഗർ*
പുന്നാര നബി പിറന്നു, നേരിൻ്റെ വഴി തുറന്നു..
ഇരുളരങ്ങിൽ ഇഴയുന്ന ലോകരിൽ തെളിയായി
സൽഗുണർ വരവായി
പാൽനിലാ സുദിനം വന്നു,, പാരാകെ പൊലിമ തന്നൂ,,
കനകമണി കാമിൽ നബി മണ്ണിൽ വരവായി.. സ്നേഹത്തിൻ വീഥിയുമായ് ..
(പുന്നാര നബി പിറന്നു,)
(പാൽനിലാ സുദിനം വന്നു)
ഇശൽ കിളി മീലാദിൻ്റെ വരവും പാടി ഇശാമുല്ല മലരുകൾ സുഗന്ധം തൂകി(2)
ഇളം കാറ്റും കുളിർ ചിന്തി വാനിൽ ചാഞ്ചാടി,,
ഇറസൂലിൻ പിറവിയും ലോകം കൊണ്ടാടി(2)
നറുമയിൽ വസന്ത പുലരികൾ വിരിഴിച്ച്(2)
വന്നല്ലോ മണ്ണിൽ റബീഹ് വന്നല്ലോ പുണ്യ റബീഹ്(2)
(പുന്നാര നബി പിറന്നു,)
ആരോമൽ നൂറിൻ്റെ തിരു ജന്മം ആമോദം ചൂടിയ ഭൂലോകം(2)
ആരാരും പ്രണയിക്കും പൂന്താരം ആ മുമ്പിൽ ഒളി മങ്ങും വൈഡൂര്യം (2)
ആത്മാവിൽ അലിഞ്ഞൊരു ആരംഭ കനിയേ (2)
അങ്ങയിൽ ഓതാം സലാം സലാം, (3)
(പുന്നാര നബി പിറന്നു, )
(പാൽനിലാ സുദിനം വന്നു)
(പുന്നാര നബി പിറന്നു,)
(പാൽനിലാ സുദിനം)
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment