ഈന്ത മരം പൂത്തുലഞ്ഞ (lyrics) Eendha maram poothulanja

🌹 *ഈന്ത മരം പൂത്തുലഞ്ഞ*🌹 

Lyrics: *ALI MALAYIL* 

ഈന്ത മരം പൂത്തുലഞ്ഞ 
നാട്ടിൽ മലരായ് വിരിഞ്ഞ
ഇഷ്‌ഖാണ് ത്വാഹാ നബി
സ്നേഹനിലാ മലരാണ് മഹ്ബൂബൊളി

കണ്ണിൻ കുളിരായ് നിറഞ്ഞ് 
ഖൽബിൻ പൊരുളായ് വിരിഞ്ഞ 
കരളിന്റെ കരളാണവർ 
പതിനാലുതിച്ച ശോഭ പോൽ 
തെളിവാണവർ 

(ഈന്ത മരം......)

ആ പാദം എൻഹിതം 
അനുരാഗം മോഹിതം 
നിറഞ്ഞും തെളിഞ്ഞും 
ഒഴുകീടും സാഗരം 
ആനന്ദം ആശ്രിതം 
അണയാത്ത സൗരഭം 
തിളങ്ങും വിളങ്ങും 
നക്ഷത്ര ശോഭിതം 
തിരു തരുളവരുടെ 
പൊരുള് പാരിന്ന് പരിമളം 
തിമ നബി മലരുടെ പുകള് 
കുളിരേകും എൻ മനം 

സ്വല്ലല്ലാഹ്‌ സ്വഫിയുല്ലാഹ് സദാ സലാം ഹബീബില്ലാഹ് (2)

(ഈന്ത മരം....)

ആ നാദം മധുരിതം 
ആമോദം സുഗരതം 
ഉണർവും ഉഷസും 
നൽകീടും ഖൽബകം 
ആ സവിധം ചേരുവാൻ 
സൗഭാഗ്യം നൽകുവാൻ 
കരങ്ങൾ ഉയർത്തി 
തേടുന്നു നാഥനിൽ 
മനമുകില് പകരും തകില് 
മനതാരിൽ മമഹിതം 
മൃതു മണിമലരുടെ മദ്ഹ് 
മഹിയാകെ മധുരിതം 

(സ്വല്ലല്ലാഹ്‌ സ്വഫിയുല്ലാഹ്....)

(ഈന്ത മരം......)

(കണ്ണിൻ കുളിരായി......)

(ഈന്ത മരം......)

/ *✍🏽മദീനയുടെ👑വാനമ്പാടി*