യാത്ര ചൊല്ലി പോകും നേരം (lyrics) Yatra choli pokum neram

🌹 *യാത്ര ചൊല്ലി പോകും നേരം.* 🌹

Lyrics: *MANSOOR KILINAKKOD* 

യാത്ര ചൊല്ലി പോകും നേരം.. റബ്ബിൻ മുന്നിൽ കണ്ണീരിലായ് ...
ഉമ്മത്തിന്നായ് തേടിയില്ലേ... പൊന്നും കനിയേ...
ത്വാഹാ നബീ ... തന്നതോളം...സ്നേഹം നമ്മൾക്കേകിടുവാൻ...
ഇല്ലല്ലോ... ഈ പാരിടത്തിൽ...
വേറൊരു ജന്മം...
(യാത്ര ചൊല്ലി...)

താരിളംപൂ പൈതലിനെ
പെറ്റുമ്മ പോറ്റുന്നതിലും ...
സ്നേഹം നൽകി നമ്മൾക്കെല്ലാം...
മുത്ത് നബിയും... (2)
( യാത്ര ചൊല്ലി)

കനിവിൻ കനി
കരുണാനിധി ...
കൺമണിയായ് ഖൽബകമിൽ ...
കാത്തുവെച്ച് ചേർത്തിടേണം... 
എന്നും നബിയെ...(2)

കാതമേറെ ദൂരെയുള്ള...
ത്വയ്ബയിലാണെങ്കിലും ...
കാണുന്നു ഞാൻ എന്റെ നബീ...
തന്ന വഴികൾ ... (2)

( യാത്ര ചൊല്ലി)

/ *✍🏽മദീനയുടെ👑വാനമ്പാടി*