لَا إلَهَ إلََا اللّهُ، لَا إلَهَ إلََا اللّه... (lyrics) Baith
രചന: ജാബിർ മാഹി മസ്ക്കറ്റ്
لَا إلَهَ إلََا اللّهُ، لَا إلَهَ إلََا اللّه...
لَا إلَهَ إلََا اللّهُ محمّد رسول اللّٰه...
ബറസും ജുനൂനും കുഷ്ഠവും
മറ്റുള്ള അംറാളൊക്കെയും,
ബദ്രീങ്ങളെ ബറക്കത്തിനാൽ ശിഫയാക്കണം യാ റബ്ബനാ...
لَا إلَهَ إلََا اللّهُ، لَا إلَهَ إلََا اللّه...
لَا إلَهَ إلََا اللّهُ محمّد رسول اللّٰه...
താഊൻ വ ബാഊൻ നീങ്ങണം
തടിയിൽ ബലാലൊഴിവാകണം
ദൃതിയിൽ കൊറോണയും മാറണം,
ബദ്രീങ്ങളാൽ തുണ റബ്ബനാ...
لَا إلَهَ إلََا اللّهُ، لَا إلَهَ إلََا اللّه...
لَا إلَهَ إلََا اللّهُ محمّد رسول اللّٰه...
ജുമുഅക്ക് വിഗിനം വന്നിടാം
ജമാഅത്തെന്നും നിന്നിടാം
ജന ജീവിതം ശേഷിച്ചിടാൻ,
അടിയർക്ക് നീ തുണ റബ്ബനാ...
لَا إلَهَ إلََا اللّهُ، لَا إلَهَ إلََا اللّه...
لَا إلَهَ إلََا اللّهُ محمّد رسول اللّٰه...
അവസാന നാളിൻ ലക്ഷണം
അഹങ്കാരികൾക്കിത് ശിക്ഷണം
അഹദായവൻ്റെ പരീക്ഷണം
അഖിലം ശിഫാ റഹ്മാനനാ...
لَا إلَهَ إلََا اللّهُ، لَا إلَهَ إلََا اللّه...
لَا إلَهَ إلََا اللّهُ محمّد رسول اللّٰه...
കരമാല ഇൻസാൻ ചെയ്തിയാൻ
കരയും കടലും ഫസാദിയാൻ
ഖുർആൻ പറഞ്ഞത് ആസിലാൻ
കനിവേകണം യാ റബ്ബനാ...
لَا إلَهَ إلََا اللّهُ، لَا إلَهَ إلََا اللّه...
لَا إلَهَ إلََا اللّهُ محمّد رسول اللّٰه...
ഉംറക്ക് യാത്ര നിരോധനം
ഇൽമിൻ സദസ്സിൽ നിയന്ത്രണം
ഇഹ്സാനുകൾക്ക് ശോഷണം
ഇഹ്ഫള് ജമീഅൻ റബ്ബനാ...
لَا إلَهَ إلََا اللّهُ، لَا إلَهَ إلََا اللّه...
لَا إلَهَ إلََا اللّهُ محمّد رسول اللّٰه...
തിരു കഅ്ബ മുറ്റം കാലിയായ്
പരിശുദ്ധ നാടുകൾ കേഴലായ്
പരിഹാരമില്ലാ രോഗമായ്
പരിപൂർണ്ണ ശിഫയായ് റബ്ബനാ...
لَا إلَهَ إلََا اللّهُ، لَا إلَهَ إلََا اللّه...
لَا إلَهَ إلََا اللّهُ محمّد رسول اللّٰه...
മഹ്ശൂഖും റൗളയും ശാന്തമായ്
മഹിയാകെ ദു:ഖ സാന്ദ്രമായ്
മഹമൂദ് തിങ്കളെ പുണ്യമായ്
രിദദേകണം റഹ്മാനനാ...
لَا إلَهَ إلََا اللّهُ، لَا إلَهَ إلََا اللّه...
لَا إلَهَ إلََا اللّهُ محمّد رسول اللّٰه... ×2
/✍🏻മദീനയുടെ 👑 വാനമ്പാടി
Post a Comment