മസ്ജിദിൻ മിനാരങ്ങൾ കരയുന്നു (lyrics) Masjidin minarangal karayunnu
🌹 *മസ്ജിദിൻ മിനാരങ്ങൾ കരയുന്നു*🌹
മസ്ജിദിൻ മിനാരങ്ങൾ മനം പൊട്ടി കരയുന്നു,
മുസ്വല്ലയും മിഹ്റാബും വിലപിക്കുന്നു...
ഇന്ന് മഹാമാരി മുസ്വീബത്തിൽ മിഴി വാർക്കുന്നു... ×2
ജമാഅത്തും നിലച്ചിന്ന്,
ജുമാ നിസ്കാരവും നിന്ന്,
ജനമാകെ ഭവനങ്ങൾ അടച്ചിരുന്ന്...
ജല്ല ജലാലിൻ്റെ കരുണക്കായ് ദുആ തേടുന്നു...
[മസ്ജിദിൻ...]
നിയന്താവിൻ വിധി മാറ്റി,
ദുനിയാവിൻ വഴി ചുറ്റി,
നിഫാഖിൻ്റെ നിഴൽ പറ്റി നടന്നതാല്...
നാഥൻ നമുക്കിന്ന് ചൊരിഞ്ഞത് മുസ്വീബത്തല്ലേ...
[മസ്ജിദിൻ...]
മഹാമാരി കൊറോണയിൽ,
മഹിയാകെ കിലേശമിൽ,
മനുഷ്യന്റെ മനമാകെ മുഷിപ്പിൽ തേങ്ങി...
ലോകം ചിരി മങ്ങി വ്യസനത്തിൻ കയത്തിൽ മുങ്ങി...
[മസ്ജിദിൻ...]
മന്നാനെ മറന്നു നാം നടന്നതിൻ ഫലമല്ലേ,
മഹാവ്യാധി പടരാനും സബബിതല്ലേ...
മർത്യൻ മടങ്ങണം ഇലാഹിൻ്റ സവിതം കൊള്ളേ...
[മസ്ജിദിൻ...]
ഹല്ലാഖായുള്ള റബ്ബേ,
കാരുണ്യത്തിൻ്റെ ബാബേ,
കരം പുൽകി ഞങ്ങളെ നീ തുണച്ചിടണേ...
പാപി അബു അനീസിൻ്റെ ദുആ ഖബൂൽ ചെയ്യണേ...
[മസ്ജിദിൻ...]
*✍🏻മദീനയുടെ👑വാനമ്പാടി*
Post a Comment