അമ്പവനേകിയ അമ്പിയ / Ambavanekiya ambiya
അമ്പവനേകിയ അമ്പിയ മുമ്പരെ
ചെമ്പകമേനിയിലമ്പറാ...
അമ്പരമുറ്റത്തമ്പിളി വെമ്പുo
ഇമ്പമിരമ്പുo മുമ്പരാ..
أحسن نصحة احفظ حفظة
اجمل جملتنا لنا...
أكمل ملكة افجر فجرة...
ابسم مصباحنا هنا...3
( _____)
സമ്പത്തോടടുത്തുള്ള സംഭവമില്ല
സമ്പുഷ്ടമായുള്ള സന്തോഷമില്ല
അമ്പുകളുടുമ്പുകൾ എതിരിടുകില്ല
അമ്പുജ മുമ്പിൽ അതിരുകൾ ഇല്ല
കൊമ്പത്ത- പൂ തുമ്പത്ത്
കരയുന്നു പ്രാണി സലാമുരുത്ത്
കല്ലീന്തപ്പനകൾ സ്വലാത്തുരത്ത്
കര - കടലുകൾ ഒന്നിച്ചൊരുമിത്ത്...
(_______)
ലാളിത്യ ജീവിതം സ്വഹാബറിയുന്നു
ലജ്ജയും എളിമയും മനമേറ്റുന്നു
കള്ളുകൾ ഒഴുകുന്ന തോടുകൾ ആയി
കള്ളമുരയ്ക്കാത്ത നാളുകളായി
വിറയായി -അലമുറയായി
വിരിയുന്ന പെൺകുഞ്ഞിന് സ്വപ്നവുമായി
വീറുള്ള ശത്രുവിനു ഉൾകിടിലം
വെറി പൂണ്ടവർക്കെതിരില്ല ചടുലം
(_____)
അബുൽ ബഷർ ആദമും നമിച്ചവരമ്മേ
അപദാനങ്ങൾക്കതീതരല്ലേ...
ചപലകൾക്കാശ്രയ നിധി മതിയല്ലേ..
ചിത്തിര തരളിത പൂമതിയല്ലേ
സത്യത്തിൽ -വഹിയിൻ നേട്ടത്തിൽ
സഹിച്ചുള്ള ത്യാഗങ്ങൾ സുവിധിതമിൽ
സുന്ദര-സുരഭില -സുമമഹിയിൽ
സാഫല്യം നിറവേറും ശ്രുതിയിൽ
(_______)
✍🏻 *അസ്‌ലം തെന്നല*
Post a Comment