അനേകമിൽ നിറഞ്ഞ് നിൽക്കും / Anekamil niranju nilkum
🌹 *അനേകമിൽ നിറഞ്ഞ് നിൽക്കും* 🌹
അനേകമിൽ നിറഞ്ഞ് നിൽക്കും ഏകനാം അല്ലാഹു അപരമി പ്രപഞ്ച സൃഷ്ട്ടി നാഥനാം അല്ലാഹു
അകതമാം ഖൽബിലണഞ്ഞ് അനന്തനാണല്ലാഹു രിസാലത്തിൽ വിലായത്തിൽ തിളങ്ങിയോനല്ലാഹു
രിസ്കിനാൽ വില തരും റസാഖ് നി അല്ലാഹു
ഇബാദത്തിലലിയുകയെങ്കിൽ
വിലായത്തിനമൃതേകുന്നു
ഹറാമുകൾ തുരത്തിയാൽ ഗുണം തരുന്നല്ലാഹു
ഹലാലുകൾ നിരത്തിയാൽ സുഖം തരുന്നല്ലാഹു
(അല്ലാഹു-- 2)
തൂഹെ രാജാ തൂഹെ മൗലാ ജോ ഹുദാഹേ തൂഹെ തൂ (അല്ലാഹു 2)
(അനേകമിൽ നിറഞ്ഞ് നിൽക്കും )
താരകോടി സൗരയൂഗം അത്ഭുതം ആഴമേറും ആഴിയെന്ന കൗതുകം നിൻ്റെ കലകൾ മനോഹരം നിത്യമികവിൽ പ്രിയങ്കരം നീയൊരുക്കിയ വിശാല സൗധം വർണ്ണ മോഹനമേ
നിൻ്റെ കനിവിൻ ദയാ കടാക്ഷം സർവ്വ സ്വാന്തനമേ
ഒരു ബീജ കണത്തിൽ നിന്നും എൻ്റെ ജന്മം തന്നു നീ... ഒളിവാർന്ന മനുഷ്യ കുലത്തിൽ സ്നേഹ വാസം തന്നു നീ...
ഇത് വെറും നശ്വര ലോകം ഇവിടെ അനേകം മോഹം അടിപതറാതെ ഇഹാഹേ
അടിയനു നീ തുണയേകു
അഹദേ മനമിൽ തഖ് വാ തരണേ ഇസ്തികാമത്തിനാൽ നി ഇഹ് ലാസിടണേ
(അല്ലാഹു -2)
(അനേകമിൽ നിറഞ്ഞ് നിൽക്കും)
പാദയേറയുണ്ട് പാരിൽ കാണണം
പാപമുക്തമായ വഴിയും തേടണം
കലിമ സാക്ഷി കരങ്ങളും കറകളഞ്ഞ ബലങ്ങളും
തേടി നല്ലൊരു സ്വിറാത്തിലെത്താൻ നാമൊരുങ്ങണം
തേരിലേറി ഉളൂഹിയത്തിൻ നേരു കാണണം
പ്രപഞ്ചത്തിൻ റബ്ബിൻ നൂറെ മറയില്ലാതറിയണം
ഉപകാരം തരുമാ ദീനേ ഉലകെല്ലാം തിരയണം
ഉടലില്ലാ റബ്ബിന്‍ നൂറെ
മറയില്ലാതെ അറിയണം...
ഉപകാരം തരുമാ ദീനെ
ഉലയെല്ലാം തിരയണം...
അഖില ചരാര വാഴ് വിൽ അതിപതിയാണവനല്ലാഹ്
നിസ്സംശയ വിശ്വാസം നില നിന്നാലാശ്വാസം
(അഹദേ അകമിൽ)
(അല്ലാഹു- 2)
തൂഹെ രാജാ തൂഹെ മൗലാ ജോ ഹുദാഹേ തൂഹെ തൂ (അല്ലാഹു 2)
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment