സുഖ ദുഃഖമറിയുന്ന സുബ്ഹാനേ. / Suga dukamariyuna subhane
🌹_*സുഖ ദുഃഖമറിയുന്ന സുബ്ഹാനേ*_ 🌹
( സുഖ ദുഃഖമറിയുന്ന
സുബ്ഹാനെ അറിഞ്ഞു
സുബഹിക്ക് മുമ്പേ ഞാൻ
ഉറക്കിൽ നിന്നുണർന്നു ) - 2
സ്വമധേ നിൻ ഫള്ലിന്നായി ഇരന്നീടുന്നേ
സദയം ഞാൻ സുജൂദിലും കരഞ്ഞീടുന്നേ
( സദാ എന്നിൽ സുബർഗത്തിൻ
സുഗന്ധം നീ തരണേ )- 2
( സുഖ ദുഃഖമറിയുന്ന ) - 2
(അഖിലം പോറ്റും പാലകൻ
ആഴക്കടലിലും രക്ഷകൻ
ആലമാകെ വാഴ്ത്തുന്ന റാഹിമായോനേ ) - 2
ആലിമുൽ ഖൈബായവൻ
ആരിലും തുണയാണവൻ
അധരമുറയും അകമിൽ നിറയും
( അഹദെ നീ അഭയം ) - 3
( സുഖ ദുഃഖമറിയുന്ന ) - 2
( ഹജ്ജും ഉംറയും ചെയ്യണം
ഹജറുൽ അസ് വ ദ് മുത്തണം
അകലെ മക്ക മദീന കാണാൻ
വിധി ഏകല്ലാഹ് ) - 2
മുത്ത് നബിയെ കാണുവാൻ
മുസ്തഖീമിൽ ചേരുവാൻ
അതിരു കവിയും അനന്ത മോഹം
( തീർത്തു താ അല്ലാഹ് ) - 3
( സുഖ ദുഃഖമറിയുന്ന
) - 2
സ്വമധേ നിൻ ഫള്ലിന്നായി ഇരന്നീടുന്നേ
സദയം ഞാൻ സുജൂദിലും കരഞ്ഞീടുന്നേ
( സദാ എന്നിൽ സുബർഗത്തിന്ന്
സുഗന്ധം നീ തരണേ )- 2
*/ _✍🏽മദീനയുടെ👑 വാനമ്പാടി_*
Post a Comment