അഴകിൻ്റെ അഴകായ് ലങ്കും / Ayakinte ayakay lenkum

*അഴകിൻ്റെ അഴകായ് ലങ്കും* ..
അഹദിൻ നബി നല്ലാ...
അലിവിൻ്റെ അലിവായ് എങ്ങും..
സ്നേഹ നിലാ മുല്ലാ... ×2

ചന്ദം മുന്തും ചന്ദ്രികയാണെൻ്റെ മുത്ത് നബി...
ഗന്ധം ചിന്തും സുന്ദരനാണെൻ്റെ ത്വാഹ നബി...

തിരു ഗുരു സവിതമണയാൻ ഖൽബിൽ മോഹം...
തരം പൊരുളഹദിൻ നബി *മലരിൽ ചേരാൻ ദാഹം* ... 2

فِدَاكَ يَا حَبِيبَنَا,,, فٍدَاكَ يَا طَبِيبَنَا,,, ×2

[അഴകിൻ്റെ അഴകായ്...]

ആമിനക്കോമന പൂമകനേ., 
ആദ്യമിലായ് നീ നോക്ക്...
ആയിശക്കേകിയ ആ‌ വരനേ.,
ഖൽബിൽ നീയും ചേർക്ക്... ×2

ആഖിറനാളിലെ രക്ഷകരേ.., ഉള്ളിലെന്നുമോർക്ക്...
ആരിലും റഹ്മത്തായവരേ..,
മദ്ഹിൻ ശീല് കോർക്ക്... 

فِدَاكَ يَا حَبِيبَنَا,,, فٍدَاكَ يَا طَبِيبَنَا,,, ×2

[അഴകിൻ്റെ അഴകായ്...]

ആശകളേറിയ ആശ്രിതരിൽ...ആശ്രയമേകിയഖൽക്...
ആ ശ്രുതി പാടിയ നാവുകളിൽ...
ആകെയും അഹദിൻ ഹഖ്... ×2

ആതിര പോൽ കതിർ ലങ്കിടുമാ.,
പൂമുഖമുള്ളിൽ തീർക്ക്...
ആ തിരു നൂറിൻ മദ്ഹോതും.,
പൂങ്കുയിലാവാൻ നോക്ക്...

 فداك يا حبيبنا,,, فداك يا طبيبنا,,, ×2

[അഴകിൻ്റെ അഴകായ്...]2

[ചന്ദം മുന്തും.... മലരിൽ ചേരാൻ ദാഹം.]

فداك يا حبيبنا,,, فداك يا طبيبنا,,,×2

[അഴകിൻ്റെ അഴകായ്...].....

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
|✍🏻മദീനയുടെ👑 വാനമ്പാടി