ആ ബാങ്കൊലി നാദം.. (lyrics) Aa bankoli nadham nombaramayi..
🌹 *ആ ബാങ്കൊലി നാദം* 🌹
ആ ബാങ്കൊലി നാദം നൊമ്പരമായ്
ആ പുണ്യ ഇസ്മിൽ തേങ്ങിടലായ്
കാലങ്ങളേറെ കഴിഞ്ഞാ ധ്വനീ..
ഹുസ്നാൽ ബിലാലും കരഞ്ഞ് പോയി *(2)*
*(ആ ബാങ്കൊലി)*
ആറ്റൽ റസൂലിന്റെ വേർപാടിനാലെ
പകലിന്ന് രാവിന്റെ മൂകതയാലെ *(2)*
ആറ്റൽ റസൂലിൻ മുഅദ്ദിനന്ന്
ചൊല്ലിയ സലാം ആർദ്രമായി *(2)*
ആ ആദാനന്ന് നൊമ്പരമായ്
ആ പുണ്യ ഇസ്മിൽ തേങ്ങിടലായ്
കാലങ്ങളേറെ കഴിഞ്ഞാ ധ്വനി
ഹുസ്നാൽ ബിലാലും കരഞ്ഞ് പോയി
കനവിൽ വന്നിടുന്നു ആ സ്നേഹ മുത്ത്
നീറുന്ന നോവാൽ മനാമിലുരത്ത് *(2)*
എന്താ ബിലാലെ എന്നെ മറന്നോ..
എന്റെ മദീന നിഷീദ്ധമാണോ *(2)*
*(ആ ബാങ്കൊലി)*
നീഗ്രോവാമെന്റെ കരം പിടിച്ചില്ലേ..
കാലങ്ങളേറെ ഇമാമുമായില്ലെ.. *(2)*
ഇല്ലാ ഹബീബേ പരിഭവം തെല്ലും
ആഖിറത്തിൽ രക്ഷകരാവുകില്ലെ *(2)*
*(ആ ബാങ്കൊലി)*
WhatsApp :- +91 7736370738
Instagram :- al_madheena_
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment