മുത്ത് മെഹബൂബെ / Muth Mehaboobe

🌹 *മുത്ത് മെഹബൂബെ*🌹

*മുത്ത് മെഹബൂബെ* 2
പതിമക്ക പരിമള പൂവേ 
പകൽ പ്രഭ തോൽക്കും അഴകിന് നിലാവേ 
സത്യം നിത്യം ചൊന്ന് 
സൗഭാഗ്യങ്ങൾ തന്ന് 
പവിഴo പോൽ തിളങ്ങിയ ജീവേ 
പനി മതിനിധി മധുമലർ കാവേ 

*മുത്ത് മെഹബൂബെ* 2
പതിമക്ക പരിമളം പൂവേ 
പകൽ പ്രഭ തോൽക്കും അഴകിൻ നിലാവേ

*ചെന്താര ചുണ്ടോ 
ചെമ്പക ചെണ്ടോ 
ചേലൊന്ന് കാണാൻ ഞാൻ മോഹിച്ച്* 2
ചാരത്തു വന്ന് 
ചെര്നോന്നിരുന്ന്
*കൂടുന്ന നാളിന്നായി ആശിച്ചു* 2

*മദ്ഹിന്റെ മധുരം 
മൊഴിയുന്നി അധരം 
മദീനത്തിൽ പോയാൽ തീരും വിദൂരം 
മനം കുളിർപ്പിക്കും മരു പച്ച യോരം* 2 

*മുത്ത് മെഹബൂബെ* 2
പതിമക്ക പരിമള പൂവേ 
പകൽ പ്രഭ തോൽക്കും അഴകിൻ നിലാവേ

*പുകളേറ്റു പാടി 
പുണ്യങ്ങൾ തേടി 
പ്രണയിച്ചവർ മുത്തിലേകോടി* 2
ഏറുന്നു പൂതി എന്നാണു ഹാദി 
*എന്നെ വിളിക്കൂലേ മഹ്‌മൂദി* 2

*മനസിന്റെ അകത്ത് 
മുഹബ്ബത്ത് പെരുത്ത് 
മരതക പതി ത്വയ്‌ബ കൊതിത്ത്
ദിനം ഉരുകുന്നു കനവുകൾ കാത്ത്* 2

*മുത്ത് മെഹബൂബെ* 2
പതിമക്ക പരിമള പൂവേ 
പകൽ പ്രഭ തോൽക്കും അഴകിൻ നിലാവേ 
സത്യം നിത്യം ചൊന്ന്
സൗഭാഗ്യങ്ങൾ തന്ന് 
പവിഴം പോൽ തിളങ്ങിയ ജീവേ 
പനി മതിനിധി മധുമലർ കാവേ 

*മുത്ത് മെഹബൂബെ* 2
പതിമക്ക പരിമള പൂവേ 
പകൽ പ്രഭ തോൽക്കും അഴകിന് നിലാവേ


/ *മദീനയുടെ 👑വാനമ്പാടി*