ശഫീഉൽ വറാ... (lyrics) Shafihul vara thwaha musthafa..
🌹 *ശഫീഉൽ വറാ* 🌹
ശഫീഉൽ വറാ...
ത്വാഹാ മുർതളാ...
തങ്ങളിൽ സദാ...
ചൊല്ലിടാം സലാം... ×2
ലോകം വാഴും നാഥൻ്റെ നൂറാലമയ്ത്ത നൂറേ...
മോഹത്തോടീ മാലോകർ കാത്തിരുന്ന സിറാജേ... ×2
കാത്തിരുന്ന സിറാജേ...
[ശഫീഉൽ വറാ...]
അങ്ങിൻ നാമം...
എൻ കാതിൽ കേൾക്കും നേരം...
ഈറൻ നിറയും...
എൻ നയനം വിരചിതമാകും... ×2
ഇശലായ് രാഗം മൂളും...
അഖിലചരാചര നായകനേകിയ വരമല്ലേ നൂറേ...
അഭയം തേടിടുവാനിന്നെന്നിൽ ഒരു കരു നബിയല്ലേ... ×2
[ശഫീഉൽ വറാ...]
അങ്ങിൻ വഴിയിൽ...
കണ്ടൊരു കല്ലുകളെല്ലാം...
സലാമുരത്തൂ...
മണ്ണോ പാദം തൊട്ടു... ×2
മേഘം തണലായ് നിന്നു...
അഖിലചരാചര നായകനേകിയ വരമല്ലേ നൂറേ...
മനമുകുരം അതി മധുരമിലുരയും പേരല്ലേ നൂറേ... ×2
[ശഫീഉൽ വറാ...]
[ലോകം വാഴും...]
[ശഫീഉൽ വറാ...]
/ *✍🏻മദീനയുടെ👑വാനമ്പാടി* .
Post a Comment