കരയാത്ത കണ്ണുകളുണ്ടോ (lyrics) Karayatha Kannukalundo

🌹 *കരയാത്ത കണ്ണുകളുണ്ടോ*🌹 

കരയാത്ത കണ്ണുകളുണ്ടോ 
കലങ്ങാത്ത ഖൽബുകളുണ്ടൊ 
നേരം തിരു മുത്ത് റസൂലിൻ വഫാത്തിൽ അന്ന് 
നേരം തിരു മുത്ത് റസൂലിൻ വഫാത്തിൽ 

 ഇടറാത്ത വാക്കുകളുണ്ടൊ 
പതറാത്ത ജസദുകളുണ്ടൊ 
സമയം തിരു പുണ്യ റസൂലിന്റെ മൗത്തില്ലന്ന് 
സമയം തിരു പുണ്യ റസൂലിന്റെ മൗത്തിൽ 
              *(കരയാത്ത)*

കിടിലം വിറ കൊണ്ടു ചരാചരം 
കഠിനം നോവായ് നബി അനുചരം 
വിടവാങ്ങി പിരിഞ്ഞത് സുന്ദരം 
പിടക്കുന്നു സ്വഹാബുകൾ നെഞ്ചകം 
ഉച്ചേൽ വിളിച്ചു പറഞ്ഞവർ 
യാ റസൂലല്ലാഹ്.. *(3)*
       *(കിടിലം)*
 
ആയിശത്തിൻ തിരു വസതിയിൽ 
അനുഗ്രഹ ശിരസ്സവർ മടിയിൽ 
അവസാനം പുൽകാൻ തങ്ങളൊരുങ്ങിടുന്നു 
അവിടമിൽ. 
      *(അവസാനം)*

ഫാത്വിമ പൂമകളരികിൽ 
ബാഷ്പം ഒഴുകുന്നവ നിലയിൽ 
ബാപ്പായെന്നരുളി കരളും 
തേങ്ങിടുന്നു 
അന്ന്. 
   *(ബാപ്പായെന്നരുളി)*

സുബ്ഹിന്റെ ബാങ്കുമുയർന്നു 
സുബ്ഹാൻ തിരു പള്ളി നിറഞ്ഞു 
സുരലോകം വാരി തുറന്നു 
സമയം തല മണ്ണിലമർന്നു 
വെറുതെയവർ മുത്ത് റസൂലിനെ കാത്തിരുന്നു
അന്ന് 
   *(വെറുതെയവർ)2*
    *(സുബ്ഹിന്റെ)*

അകലെ മദീന മറഞ്ഞു 
പകരം ഇരുട്ടാലെ നിറഞ്ഞു 
പരിവാരം തിങ്ങി മദീനത്താകെ പരന്നു 
അന്ന്. 
        *(പരിവാരം)* 

ആ വാർത്ത നാട് പരന്നു 
നാടായ നാട് കരഞ്ഞു 
ആ സൂര്യ വെളിച്ചം മണ്ണിൽ 
മാഞ്ഞകന്നു..
അന്ന്
     *(ആ സൂര്യ)*

മണ്ണും മതി വിണ്ണും നനഞ്ഞു 
മൗനത്താൽ കാറ്റും കരഞ്ഞു
മഹമൂദിന്നേറ്റ വിയോഗത്താലെ തളർന്നു 
സകലം.
     *(മഹമൂദിന്നേറ്റ)2*
      *(മണ്ണും)*
പടവാളുയർത്തിതാ ഉമറും 
പറഞ്ഞാൽ ശിരസ്സും ഞാൻ അരിയും 
പരിശുദ്ധ റസൂലിൻ ശരീരം 
പറയാൻ മൗത്തെങ്ങനെ കഴിയും 
പ്രിയ സ്വിദ്ധീഖെത്തിതാ ഉമറിൻ 
കേണിടുന്നു 
ഉമറേ. അല്ലാന്റെ ഖളാ ആണെന്നോതിടുന്നു 
       *(2)*
      *(കരയാത്ത)*

/ *✍🏽മദീനയുടെ👑വാനമ്പാടി*