മദ്ഹ് പാടുക നിങ്ങൾ... (lyrics) Maduhe pduka ningal..
🌹 *മദ്ഹ് പാടുക നിങ്ങൾ* 🌹
മദ്ഹ് പാടുക നിങ്ങൾ..നൂറിൻ കീർത്തനങ്ങൾ..
വീണ്ടും.. പാടുക നിങ്ങൾ..നൂറിൻ കീർത്തനങ്ങൾ..
(മദ്ഹ് പാടുക)
പാടി പാടിയിരിപ്പൂ ....
പാടിക്കൊണ്ടേ ഇരിപ്പൂ...
പരകോടി ചരാചരങ്ങൾ ..
പാടുക നിങ്ങൾ...നൂറിൻ കീർത്തനങ്ങൾ...വീണ്ടും പാടുക നിങ്ങൾ..നൂറിൻ കീർത്തനങ്ങൾ.....
ഇശ്ഖ് കണ്ണീർ പൊഴിച്ചൂ..
കണ്ണീർ കടലായ് ഭവിച്ചൂ..
കടലിൻ കര തേടി അലഞ്ഞെത്ര അനുരാഗികൾ...(2)
ഒടുവിൽ കടലിൽ അലിഞ്ഞെത്ര പ്രിയ രാഗങ്ങൾ...
രാപ്പകൽ വന്ന് പോയീ..
ആ പുകൾ ബാക്കിയായീ.. (2)
( മദ്ഹ് പാടുക)
അന്'ത ഉമ്മിൽ തുടങ്ങീ
ആ സുതൂറിൽ കുടുങ്ങീ..
ഹൃത്തടം തേങ്ങി കരഞ്ഞെത്ര ദർവേശുകൾ..(2)
അർഥമറിയാതേ അടിയറവു വെച്ചൂ ഭാഷകൾ...
മീമിൽ നിന്നും തുടങ്ങീ..
മീമിൽ തന്നേ ഒതുങ്ങീ..(2)
(മദ്ഹ് പാടുക നിങ്ങൾ)
(വീണ്ടും പാടുക നിങ്ങൾ..)
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment