അലിവിന്റെ തീരത്ത്... (lyrics) Alivinte theerathe..

രചന:Binth umer

അലിവിന്റെ തീരത്ത് 
കഥപറയും നേരത്ത് 
മഹ്ബൂബിൻ ചാരത്ത് 
അണയാനായ് ഹാജാത്ത് 

വെള്ളാമ്പൽ പൂവല്ലേ 
പനിനീരിൻ മണമല്ലേ 
റഹ്മത്തായ് വന്നില്ലേ 
വിധിയെന്നിൽ തരുകില്ലേ 

ആലങ്ങൾക്കധിപനൊന്ന് 
പാരിൽ വിതച്ച പൂമുത്ത് 
ത്യാഗങ്ങൾ സഹിച്ച മണ്ണ് 
നേർവഴി വരച്ച പൊന്ന് 

(അലിവിന്റെ തീരത്ത്)

ഇരുലോകത്തിന്റെ നിധാനം 
എല്ലാം ആ പൂങ്കമാറാ 
ഇരയോനരുൾ ചെയ്ത വിധാനം 
എന്നും ആ തിരു വഴിയാ 

ആലും ആസ്ഹാബും കുല്ലും 
നൽകി ഷറഫും കറമാൽ 
ആശ്രിധരിൽ അഭയം നൽകി 
തന്നു കരുണ കൃപയാൽ 

حاشاه أن يحرم الراجي مكارمه
                             أو يرجع الجار منه غير محترم

ومنذ ألزمت أفكارى مدائحه 
                            و جدته لجلاصي غير ملتزم

(അലിവിന്റെ തീരത്ത്)

ജിന്നും ഇൻസെല്ലാം വാഴ്ത്തും 
നാമം തിരു നൂറുള്ളാഹ് 
മണ്ണും വിണ്ണും ഗുരു മുമ്പിൽ 
ഏറ്റി തിരു സ്വല്ലല്ലാഹ്‌ 

വെല്ലും സൂര്യന്റെ പ്രകാശം 
നിറയും ആ പൊൻപ്രഭയാൽ 
കണ്കോണിൽ കണ്ടജബോളം 
ഹാജറും ശജറും പതിവായി 

كالشمس تظهر للعينين من بعد
                             صغيرة وتكل الطرف من أمم

كازهر في ترف والبدر في شرف 
                            والبحر في كرم والدهر في همم

(അലിവിന്റെ തീരത്ത്)

/ *✍🏽മദീനയുടെ👑 വാനമ്പാടി*
*മദിനയുടെ വാനമ്പാടി*🦋 https://instagram.com/madheenayude_vanambadi?igshid=1f9fq92sn5g2k

Follow for
Lyrics
WhatsApp :- +91 7736370738 
Instagram :- al_madheena_