mashup madh ganam

മുത്ത് റസൂലുള്ള തങ്ങളെ
ഹൃത്തിൽ നിലാവേകു തിങ്കള്ള..(2)
അങ്ങാണി ലോകത്തിൻ നായകരെന്നു ഞാൻ നാളു നീളെ പറഞ്ഞു..

അങ്ങേക്കല്ലാതിവിടെ അധികാരമില്ലന്ന് ആയിരം നാവാലെ മൊഴിഞൂ..

അങ്ങേക്കു വേണ്ടി അലറി അവസാനമായന്റ അഭിമാനമെന്ന് തെളിഞ്ഞു..

അങ്ങൊന്ന് കനിഞ്ഞവരിരു ലോകത്തും രാജകീയരാണെന്ന് പാരിൽ പരന്നൂ..

യമീനംബി റബ്ബീ ..
ഇന്ന- ഖൽബീ ഉഹിബ്ബുഹൂ..
വ-ദാക്കാ റജാഈ..
ഫിൽ-ഹയാത്തി
വഫിൽ മമാത്തി..

(-------)
മുത്ത് നബി വിളിച്ചില്ല മദീന കാണാൻ..
മുത്തിൻ പാതമേറ്റ മണ്ണിൽ ചെന്നിടാൻ.. (2)
  മുത്ത് വളർന്ന നാട് ചുറ്റുവാൻ
  മുത്തിൻ ഖമീസിൽ മുത്തം നൽകിടാൻ(II)

നെഞ്ചോട് ചേർത്തുള്ള മുറാദ്..
സാഫല്യമാക്കെൻ മുറാദ് 2. (----------)

അജബുകൾ നിറഞ്ഞ സാഗരം മദീനാ..
അഹദവൻ കനിഞ്ഞരുളിയ യാ നബിനാ.. (2)

അമ്പവന്റമ്പിയാ മുമ്പരെ സലാം..
അമ്പിളി പ്രശോഭിതമാം തങ്ങളെ സലാം.. 2

        (--------------) '
ദൂരെ ദിക്ക് മദീനയിൽ ചെന്നിടാൻ..
ദൂതരാം ഹബീബവരെ കണ്ടിടാൻ... 
നേരിലായ് സലാം പറഞ്ഞ് വന്നിടാൻ..
വേഗമെൻ ഹബീബിലായ് ചേർന്നിടാൻ...

      (------------)
മുത്ത് റസൂലിൻ വദനം..
സത്യ നിലാവിന്നധരം..
കനവിൽ കാണാൻ ആശയാലെ പാടി ഞാൻ..
അവര് വാഴും ഭൂവിൽ ഒന്നണയാൻ.. മോഹം..
ആഗ്രഹങ്ങളേറെ അരികിൽ ചൊല്ലിടാൻ.. 2

മുത്ത് നബി 
സത്യ നിധി
   സ്നേഹ നിലാവഴകാനബി... (2)
      ( -----------)

ലാ ഇലാഹ ഇല്ലള്ളാഹു ജല്ല ജലാലേ.. ജലാലേ..
മുഹമ്മദു റസൂലുള്ളാഹി
ബദ്റുൽ കമാലേ.. (2

മക്ക മണ്ണിലായ് പിറന്ന ത്വാഹ റസൂലെ - റസൂലെ
ഹഖ് മാത്രമോതി തന്ന അൽ-അമീനരെ.. (2

- (-------)