പ്രവാസിയുടെ വേദന (lyrics) പ്രാർഥന


പ്രാർഥന

🌹 *പ്രാർഥന* 🌹

കൂമ്പാരമായ് നീ തെറ്റ് ചെയ്താൽ തന്നെയും
നീട്ടുന്ന കൈ തട്ടാത്ത റബ്ബാ പിന്നെയും 
ആരും എനിക്കില്ലല്ലോ നീയല്ലാതെ..
എന്നും പറഞ്ഞ് നീ തേടണം വല്ലാതെ
എന്നാൽ അവൻ അതിനുത്തരം ചെയ്യുന്നതാ..

ഓർത്തിട്ടു നീ തന്നെപ്പഴും കരയുന്നതാ..
പ്രാർത്ഥന നമുക്കില്ലാതെ വന്നാൽ റബ്ബ് 
കാട്ടുന്നതല്ല നമ്മളോടൊരു ഹുബ്ബ് 
പ്രാർത്ഥിക്കുവാൻ തൗഫീഖ് ചെയ്താൽ പിന്നെ...
അതിനുത്തരം ഉണ്ടെന്ന് ലക്ഷ്യം തന്നെ 

പ്രാർത്ഥന ഇബാദത്താ ഹബീബേ എന്ന്..
നുഅമാനവർ പറയുന്നു നബിയിൽ നിന്ന്..
വിശ്വാസികൾക്കുള്ളായുധം ദുഅ എന്ന് 
തിരു മുസ്തഫ നബി(സ) തങ്ങളും പറയുന്ന് 
മൂന്നിൽ ഗുണം ഏതെങ്കിലും ഒന്നുള്ളതാ 
പ്രാർത്ഥിച്ചിരുന്നാൽ നിശ്ചയം കിട്ടുന്നതാ..

ചോദിച്ചതപ്പോൾ തന്നിടുന്നത് തന്നെ..
അല്ലാത്ത പക്ഷം ആഖിറത്തിൽ പിന്നെ..
ഇവരണ്ടുമില്ലെങ്കിൽ പൊറുക്കൽ തന്നെ..
നബി തങ്ങളിൽ നിന്നുള്ളതാണിത് പൊന്നേ..

പ്രാർത്ഥിക്കുവാൻ ചില അദബുകൾ അറിയേണ്ടതാ 
അറിയാതിരുന്നാൽ ഉത്തരം മുട്ടുന്നതാ..
അതിലൊന്ന് സമയം നോക്കണം എന്നുള്ളതാ
അറഫാ ദിനം അതിനേറ്റവും പറ്റുന്നതാ..
റമളാന്റെ ദിവസം മുഴുവനും സങ്കേതമാ..
അത് പോലെ യൗമുൽ ജുമുഅയും കെങ്കേമമാ 
രാവിന്റെ മധ്യം നലതാണെല്ലാ ദിനം 
അത് തന്നെ മണി രണ്ടായിരുന്നാൽ ശോഭനം 

രണ്ടാമതായ് സന്ദർഭവും നീ നോക്കണം 
മഴ പെയ്തിരിക്കും സമയമിൽ ചോദിക്കണം 
ബാങ്കും ഇഖാമത്തിന്റിടക്കും നല്ലതാ 
നിസ്കാര ശേഷം ഏറ്റവും 
ഫലമുള്ളതാ 

രണ്ടാം സലാം വീട്ടി കഴിഞ്ഞാൽ ഇന്ന് 
പതിവുള്ളതായെന്നോ ചിലർ മണ്ടുന്ന് 
ചോദിക്കുവാനവർക്കില്ല
റബ്ബോടൊന്നും 
എന്നുള്ള മട്ടാ പോക്ക് കണ്ടാൽ എന്നും 
നീ ചെന്നനപ്പോൾ ടിട്ടിരുന്നും കൊണ്ട് 
പ്രാർത്ഥിച്ചിടല്ലെ സോദരാ വെറുപ്പുണ്ട് 

ചിലർക്കുള്ള പ്രാർത്ഥന രീതി നല്ല വിചിത്രമാ..
മാന്തി ചൊറിഞ്ഞും 
കൊണ്ട് ആമീൻ മാത്രമാ 
ചിലർക്കുള്ള കൈയ്യൊന്ന് എപ്പളും മീശക്കാ 
ചിലരോ ദുആ ചെയ്യും കരം താടിക്കാ

ഇത് പോലെ അദബില്ലായ്മ ഇനിയും ഉണ്ട് 
ക്ഷമിക്കുന്നു റബ്ബിത് പലതും കണ്ട്
പ്രാർത്ഥിച്ച് കൊണ്ടിരിക്കുന്ന സമയം 
തുമ്മിയാൽ 
അതിനുത്തരം ചെയ്തെന്ന് തെളിവാ റബ്ബിനാൽ

രോമാഞ്ചവും ഭയവും
 ഞെടുക്കം വന്നാൽ 
ഉടൻ ഉത്തരം ചെയ്തെന്ന തെളിവാണെന്നാൽ 
ഉള്ളിൽ ഒരുന്മേഷം ഉടൻ ജനിക്കുന്നതാ 
ചുമടൊന്നിറക്കിയ പോലെയും തോന്നുന്നതാ 

പ്രാർത്ഥിക്കുവാൻ തൗഫീഖ് താ ഹന്നാനെ 
നീ ഏറ്റവും കാരുണ്യവാനാ തോനെ 
ഗുണം ചെയ്യണെ റബ്ബീ നബിക്കും ആലിനും അസ്ഹാബിനും ദുആ ഉള്ള കാലം മഴുവനും

/ *✍🏽മദീനയുടെ👑വാനമ്പാടി*