കാരുണ്യ കടൽ / karunya kadale
*💞കാരുണ്യ കടൽ💞*
കാരുണ്യ കടലേ സ്വല്ലള്ളാഹ്...
കനിവിൻ്റെ മരമേ നൂറുള്ളാഹ്...
ഖൽബിൽ നിറയും നബിയുള്ളാഹ്...
ഖൈറായി ശോഭിച്ച സ്വഫിയുള്ളാഹ്...
അർവാഹിൽ ആദ്യത്തെ സുകൃതമല്ലേ...
അഖിലരും വാഴ്ത്തുന്ന തിരുദൂതരേ... ×2
[കാരുണ്യ കടലേ...]
വിശ്രുതി നേടിയ ത്വാഹാ റസൂലേ...
ഇരുളിനെ കീറിയ ഖാതിം നബിയെ...
അറിവിൻ പാഠം ഏകിയ ജീവേ...
ആ മദദെന്നും ഏകിട് റബ്ബേ...
സുന്ദര നാമം...
സവിതം മനോഹരം... ×2
നൂറേ നബി നൂറാറ്റലേ...
നേരെ നബി നേർമാർഗമേ...×2
[കാരുണ്യ കടലേ...]
അജ്ഞത നീക്കിയ ബദറുൽ ഹുദാവേ...
ആശ്രയമേകാൻ വന്നവരല്ലേ...
ആമിന ബീവിയിൽ ഓമനയല്ലേ...
ആരും കൊതിക്കും താരകമല്ലേ...
സാന്ത്വന ദീപം...
സാര സമ്പൂർണ്ണം... ×2
നൂറേ നബി നൂറാറ്റലേ...
നേരെ നബി നേർമാർഗമേ...×2
[കാരുണ്യ കടലേ...]
ചന്ദനം ചൊരിഞ്ഞുള്ള പൊൻമതിയേ...
പാലകനേകിയ അഹ്മദരേ...
അകലേ റൗളയിൽ ചേർന്നീടണം...
അതിനായ് തൗഫീഖ് നൽകണേ നാഥാ...
സ്നേഹത്തിൻ സൂനം...
പ്രേമത്തിൻ ഭാജനം... ×2
നൂറേ നബി നൂറാറ്റലേ...
നേരെ നബി നേർമാർഗമേ... ×2
[കാരുണ്യ കടലേ....]
[അർവാഹിൽ ആദ്യത്തെ...]
കാരുണ്യ കടലേ സ്വല്ലള്ളാഹ്...
കനിവിൻ്റെ മരമേ നൂറുള്ളാഹ്..!!!
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
*/✍🏻മദീനയുടെ👑വാനമ്പാടി.*
Post a Comment