മദീന മലർ മുല്ലേ (lyrics) Madheena malar mule
മദീന മലർ മുല്ലേ..മദ്ഹിൻ മധുവല്ലേ
മധുരമീമാനിൻ..
മന്ദാര മുത്ത് റസൂലോരെ...2
അഴകൊളിവെ..ഖൈറകമെ..
അനുരാഗത്തികവെൻ സയ്യിദരെ..2
ആത്മ ഹർഷമായ് ആലമഖിലവും
ആദരം കൊണ്ട നൂറെ..2
യാ ഖൈറൽ അമ്പിയാ
യാ മൽജാ ലിമൻ ജാഅ...
അഅലൽ ഖൽഖി ഇൻദള്ളാ...
യാ ഹബീബി നൂറള്ളാ..2
...............
സ്നേഹ നബിയെ......
സ്നേഹ നബിയെ നിധിയെ കുളിരെ അലിഫിൻ ത്യാഗ മീമെ...
ഹാദി ജ്യോതിയെ അഹദീ കലിമ ഖൽബിൽ തന്ന നാമമെ..2
ഇതളിടുന്നൊരീ ഇശല്
ശീലിതിൽ ദാഹമോടെ...
ഇവനിലൊരു വരം കനവിലായ് തരും ദർശനം കൊതിയെ...2
ഹൃദയ വനിയിലെ ഒളി തെളി തിങ്കളെ
സുരഭി ചൊരിഞ്ഞിടും ആലംബമെ..
അന്ത്യ പ്രവാചകർ.മുന്തും പ്രഭാ മലർ.
സത്യ സന്മാർഗ സൽ സയ്യിദർ..2
..............
ത്വാഹ സന്നിധി..
ത്വാഹ സന്നിധി.. രാവും പകലും
കനിവിൽ പെയ്യും തേൻ മഴയായ്..
തിരു ഹള്റത്തിൽ..ചെന്നാൽ തഴുകി തെന്നൽ വീശും സാന്ത്വനമായ്..
തങ്ങളെ ഇവർക്കങ്ങയോട് പറയാനുണ്ടേറെ..
തങ്ക ത്വയ്ബയിൽ വന്നൊരായിരം സലാമുരയാനും...2
ഗുരുനബി രാജരെ.ഗുണമണി ദൂതരെ
ഉലകങ്ങളാകെയും കീർത്തിയോരെ..
മെരെ ദിൽ ഹെ നബി..
മെരെ ഇഷ്കെ നബി..
യെ സിന്ത തുമെ യാ നബി..2
...........
*✍🏼🎶Jafar saadi Irikkur*
Post a Comment