നൂലറ്റ പട്ടമായ് യുവത മാറുമ്പോൾ | Noolatta Pattamay | SSF Viplavaganam Lyrics | Ashad Pookkottur & Team
നൂലറ്റ പട്ടമായ് യുവത മാറുമ്പോൾ
നാം നമ്മോട് തന്നെ സമരമാവുക...
ന്യൂജൻ്റെ തട്ടകം അധർമ്മ കോട്ടയാവുകിൽ ധർമ്മത്തിൻ വെട്ടമായ് നമ്മൾ മാറുക...(2)
കനലൂതി തീ ജ്വാല തീർക്കണം നമ്മൾ...
കലികാലമിൽ കാരിരുമ്പാവുക...(2)
കലുഷ നിലങ്ങളിൽ കാവലാളാവുക...(2)
കാലത്തിനൊത്താരു കാതലാവുക
സോദരെ സമരമാടുക...
സഹജരെ സജ്ജരാവുക...(2)
(നൂലറ്റ പട്ടമായ്...)
കലാലയം പുകഞ്ഞ് തീർന്ന് ചിതയാവുമൊ
കാലത്തിൻ സാക്ഷ്യം പുലർന്ന് കാണുമോ...(2)
കടലാസുതോണിയായ് കടലലയിൽ മുങ്ങുന്ന കൗമാരത്തിൻ നാം രക്ഷയാവുക...(2)
ധർമ്മ ധ്വജം കയ്യിലേന്തി വഴി തെളിക്കുക
അധർമ്മ വിത്തറുത്ത് ധർമ്മ പോർവിളിക്കുക...(2)
സോദരെ സമരമാടുക...
സഹജരെ സജ്ജരാവുക...(2)
(നൂലറ്റ പട്ടമായ്...)
പുരുഷ വേശധാര സ്ത്രീക്ക് മേൽ കൊയ്മയുണ്ടൊ...
സ്ത്രീ വേശം മോശമെന്ന സന്ദേശമൊ...(2)
അരിഷം പൂണ്ട ലിബറൽ ചിന്ത പിരിഷം കൊണ്ടൊ
തരിശിലാണ്ട മനസ്സകം തുശാരം കണ്ടോ...(2)
ധർമ്മ ധ്വജം കയ്യിലേന്തി വഴി തെളിക്കുക
അധർമ്മ വിത്തറുത്ത് ധർമ്മ പോർവിളിക്കുക...(2)
സോദരെ സമരമാടുക...
സഹജരെ സജ്ജരാവുക...(2)
Post a Comment