അദമിയായ കൂട്ടിനുള്ളിൽ | Adamiyaya koottinullil | Sufi Song Lyrics | Thwaha Thangal | KH Tanur

 





രചന : കെ. എച്ച്. താനൂർ അദമിയായ കൂട്ടിനുളളിൽ ഖിദമിയത്തിൻ വിളക്ക് വെച്ച് .. വുജൂദിയത്തിന്റെ തെളിച്ചമേകി തന്നെ തന്നേ മധുരവർണ പടമെഴുതി മഹിയിലേഴു തിരികൊളുത്തി തെളിഞ്ഞതെന്താ പലതരത്തിൽ തന്നെ തന്നേ....

കാണുവാനെന്തെരു ജ്യോതി കഥ യെന്തെന്നറിയു ചെങ്ങാതീ ഖാഇനാത്തിൽ വെളിവായീ.. കനിയോനെ കാണൂ തനിച്ചായീ

ഒളിന്ത മണ്ണിൽ തെളിന്തഹയ്യിൽ വളർന്നു കുല്ലിൽ ഇരിന്ത സത്ത്.. മികന്ത് സദാ സുന്ദര തരത്തിൽ തന്നെ തന്നേ

മധുരവർണ പടമെഴുതി മഹിയിലേഴു തിരികൊളുത്തി തെളിഞ്ഞതെന്താ പലതരത്തിൽ തന്നെ തന്നേ....

സിർറായിട്ടൊന്നും നീ അല്ല തീരെ സിർറല്ലാതായതുമല്ലാ കോലങ്ങളും നിനക്കില്ലാ കോലങ്ങളും നിനക്കില്ലാ കോലത്തിലോ നീയല്ലാതല്ലാ

ഒളിന്ത മണ്ണിൽ തെളിന്ത ഹയ്യിൽ വളർന്നു കുല്ലും.. ഇരിന്ത സത്ത് മികന്ത് സദാ സുന്ദര തരത്തിൽ തന്നെ തന്നേ

മധുരവർണ പടമെഴുതി മഹിയിലേഴു തിരികൊളുത്തി തെളിഞ്ഞതെന്താ പലതരത്തിൽ തന്നെ തന്നേ....

സേനഹിതാ നീയെനിക്കായീ സ്നേഹത്തോടെ തന്നു പലതായീ കാമിലേ നിൻ കമാലായീ കാമിലേ നിൻ കമാലായീ കാമിലേ നിൻ കമാലായീ കളിമണ്ണിനെയും കാണാതായീ

ഒളിന്ത മണ്ണിൽ തെളിന്ത ഹയ്യിൽ വളർന്നു കുല്ലും ഇരിന്ത സത്ത് മികന്ത് സദാ സുന്ദര തരത്തിൽ തന്നെ തന്നേ

മധുരവർണ പടമെഴുതി മഹിയിലേഴു തിരികൊളുത്തി തെളിഞ്ഞതെന്താ പലതരത്തിൽ തന്നെ തന്നേ....