അന്ന് മക്ക കുടിലിനുള്ളിൽ | Ann Makka Kudilinullil | Song Lyrics | Mehafooz Rihan | Raees Varappara

അന്ന് മക്ക കുടിലിനുള്ളിൽ
ഒരു ചന്ദ്രമുഖം പൂണ്ടു നിന്നേ...
അമ്പരത്തിന് കോണിൽ നിന്നും
മലക്കുകൾ ചിന്ത് പാടിടുന്നെ...
അന്തതയും മൂടിയന്ന്
അഗ്നി കെട്ടണഞ് വീണുടഞ്...
ആമിനബിക്കോമനയായി
മുത്തിൻ പുഞ്ചിരിയെ കണ്ടുവന്ന്...
അന്ന് പകലിൻ കണ്ണു തുറന്ന്
പൈതൽ പിറന്ന്....

(അന്ന് മക്ക...)

അമ്പിളി കലയായ് തളിരുമിലയായ്
ഖുറൈശി കുലത്തിലെ പൂവിരിഞ്ഞേ...
ഇരുണ്ട പകലും ഇടറും വഴിയും
വെള്ളി നിലാവിൽ പുടവണിഞ്ഞേ...
മക്കത്തെ മരുവിൽ മുഖിലായ് വരവായ് പ്രണയ എഴുതിയ വരിയെ...
ഹൃദയം മുറിയണ വേദന പറയാൻ അരികിലണയാൻ കൊതിയെ...
മുത്ത് നബിയെ സത്യ നിധിയെ
കരുണാ വനമേ...

(അന്ന് മക്ക...)

നനഞ്ഞ നയനം പറയും കഥനം
വരണ്ട മനസ്സിലെ കുടിലതകൾ
പ്രണയ ചശകം പതിഞ്ഞ ഇടമിൽ
തെളിയും നൂറിൻ കവചങ്ങൾ
ഇവിടെ പലതും കൊണ്ടൊരു ധനികൻ ആയിരുന്നാലെന്ത് നബിയെ...
അങ്ങയെ പുണരും ധന്യ മദീനയിൽ യാചകാനായാൽ മതിയേ...
കണ്ണും കരളും ഒന്ന് കുളിരാൻ
തരണം വിധിയെ...

തിരു ത്വാഹ സയ്യിദി...
നിജ മോതിടുമഹദിൻ സാരഥി...
ഖാതിം റസൂലെ മുഹമ്മദി...
നിറ ശോഭിതം സന്നിധി...(2)
പരമേതും പരിഹാരം
പരതുന്നു ആ നെറുകിൽ
ചിരമോഹം എരിയുന്നു
ഒന്നണഞ്ഞിടാൻ നബിയേ...

(തിരു ത്വാഹ...)

തിരി അണയാതൊരു തെളി ദീപം
മെഹമൂദിൻ അരികത്ത്...
സ്വലാവാത്തിൻ ശ്രുതി നിറമേകും
ഹൃദയത്തിൻ മുറ്റത്ത്...
മദ്ഹിനെ പോറ്റി നോക്ക്
മദദ് തരും നിനക്ക്...
കരുണ കവാടമാർക്ക്
സ്നേഹ കതക് തുറന്നുള്ളോർക്ക്...
അണമുറിയാതെ അറുതി വരാതെ
പാടൂ സ്വലവാത്ത് പാടൂ നീ മുഹബത്ത്...