പുകഴ്ത്തി പരൻ അനന്തമായ് | Pukazhthi Paran Anandhamay | Madh Song Lyrics | Mehafooz Rihan Beypore

 

പുകഴ്ത്തി പരൻ അനന്തമായ്
പുലർത്തി പൊരുൾ പതി രൂപമാൽ...(2)
മഹാരാജധാനി തനിസ്വർഗഭൂമി...
ബഹുകേമ കീർത്തി പരംബ്രഹ്മമൂർത്തി...
സ്വരം കൊടുത്ത അതിശയ ദീൻ നിവർത്തി...
ജഗംമകം അതിലിണയുണ്ട് വരുത്തി...(2)
മലർ വിരിയും വനം മാടി വിളിച്ചാൽ
മറുത്തൊരു ചിന്തയന്തകനാ...

(പുകഴ്ത്തി...)

ചിന്തയാകെ മാകം പൂകി മുന്തും കീർത്തികൾ
ചെമ്മലർ മുസമ്മിലരായ് വാഴും തിങ്കൾ...(2)
ബന്ധുര ചൈതന്യം കാട്ടി
നിസ്തുല പദവി നീട്ടി...(2)
ഹൃത്തിൽ അഹദിൻ മധുര കലിമയും ഊട്ടി
വൃത്തം ഇരു ജയ കൊടിയിലായ് നാട്ടി...
നമ്മെ ചേർത്തീ മുന്നിൽ നയിക്കാൻ
ഈ ഗുരു വല്ലാതാരുണ്ട്...
മുന്നെ വന്ന നബിമാർക്കെല്ലാം
ഈ റസൂലിൻ വേരുണ്ട്...

(പുകഴ്ത്തി...)

ഉജ്വല പ്രയാണം കൊണ്ട രാഗ വീഥികൾ
ഉത്ഭവത്തെ നേരിൽ കണ്ടുണർന്ന ചിന്തകൻ...(2)
കാഞ്ചന കിരീടം ചൂടി
അഞ്ചിത പ്രകാശം തൂകി...(2)
വിശ്രുതവിളംബരമാക്ഷണമോതി
അനശ്വര നിരിക്ഷീകനാമൊഴി സാക്ഷി
സർവ്വലോക പടപ്പുകളിൽ
ദിവ്യരാം പിതാവിൻ നൂലുണ്ട്...
സാധ്യമാകും ഭാഷയിലീപുകൾ തീരുകയില്ലെന്നറിവുണ്ട്...
pukazhtthi paran ananthamaayu
pulartthi porul pathi roopamaal...(2)
mahaaraajadhaani thanisvargabhoomi...
bahukema keertthi parambrahmamoortthi...
svaram koTuttha athishaya deen nivartthi...
jagammakam athilinayundu varutthi...(2)
malar viriyum vanam maaTi vilicchaal
marutthoru chinthayanthakanaa...

(pukazhtthi...)

chinthayaake maakam pooki munthum keertthikal
chemmalar musammilaraayu vaazhum thinkal...(2)
bandhura chythanyam kaaTTi
nisthula padavi neeTTi...(2)
hrutthil ahadin madhura kalimayum ooTTi
vruttham iru jaya koTiyilaayu naaTTi...
namme chertthee munnil nayikkaan
ee guru vallaathaarundu...
munne vanna nabimaarkkellaam
ee rasoolin verundu...

(pukazhtthi...)

ujvala prayaanam konda raaga veethikal
uthbhavatthe neril kandunarnna chinthakan...(2)
kaanchana kireeTam chooTi
anchitha prakaasham thooki...(2)
vishruthavilambaramaakshanamothi
anashvara niriksheekanaamozhi saakshi
sarvvaloka paTappukalil
divyaraam pithaavin noolundu...
saadhyamaakum bhaashayileepukal theerukayillennarivundu...