വാ കൂട്ടരെ, ഉയർത്തൂ കൈകളെ | va koottare uyarthu kaikale
വാ കൂട്ടരെ, ഉയർത്തൂ കൈകളെ 🌹
രചന: ✍🏽ത്വാഹ തങ്ങൾ പൂക്കോട്ടൂർ
(എസ് എസ് എഫ് സിന്ദാബാദ്!) ×2
ധാർമിക വിപ്ലവം സിന്ദാബാദ്
(വാ കൂട്ടരെ, ഉയർത്തൂ കൈകളെ,
വിളിക്കൂ ധർമ്മസമര വിപ്ലവപ്രഘോഷമേ
ഈ കൈകളിൽ തിളച്ച ചോരയിൽ
പടർത്തണം കരുത്തുറച്ച ധർമ്മമുദ്രയെ!) ×2
(ഈ പുലരികൾ നമുക്കൊരുക്കണം
ഇടർച്ച ദൂരെ മാറ്റി വെച്ച നാൾ പിറക്കണം
ഈ കനലുകൾ വെളിച്ചമാവണം
തികഞ്ഞ ധർമ്മബോധമേറ്റ് ശക്തരാവണം!) ×2
(പുതിയ സമരചലനമിവിടെ പിറവി കൊള്ളണം!
പക വെടിയണം മനമുണരണം ധർമ്മം പുലരണം!) ×2
(വാ കൂട്ടരെ..............ധർമ്മമുദ്രയെ)
(കൺമുനകളിൽ വിശുദ്ധി പതിയണം
നിനച്ചസ്വർഗ്ഗലോകം നമ്മിലൂടെ കാണണം!
കാതുകളിലെ മുഴക്കമറിയണം
കർമ്മവീചികൾക്ക് ധർമ്മശബ്ദമേകണം!) ×2
(വരിക വരിക വഴി പകരുക ധർമ്മസഹചരേ
മലിനഭൂമിയില്ല നമ്മളുണരും കാലമേ!) ×2
(വാ കൂട്ടരെ..............ധർമ്മമുദ്രയെ) ×2
(എസ് എസ് എഫ് സിന്ദാബാദ്) ×3
ധാർമിക വിപ്ലവം സിന്ദാബാദ്!
(എസ് എസ് എഫ് സിന്ദാബാദ്) ×3
ധാർമിക വിപ്ലവം സിന്ദാബാദ്!
🇸🇱🇸🇱🇸🇱
/ മദീനയുടെ👑വാനമ്പാടി
Post a Comment